GeneralLatest NewsMollywood

ഒരു താര പുത്രന്‍ കൂടി അഭിനയ രംഗത്തേയ്ക്ക്!!

അച്ഛനായ സന്തോഷ് ശിവൻ പകര്‍ത്തിയ വീഡിയോയിൽ അച്ഛനെയും അമ്മയെയും ഫ്ലൈറ്റിൽ കയറ്റാമെന്നും ഫ്ലൈറ്റ് താന്‍ പറത്താമെന്നും അപ്പു പറയുന്നുണ്ട്.

മലയാള സിനിമയില്‍ ചുവടു വയ്ക്കാന്‍ ഒരു താര പുത്രന്‍ കൂടി ഒരുങ്ങുന്നു. പ്രശസ്ത ഛായാഗ്രാഹകൻ സന്തോഷ് ശിവന്റെ മകന്‍ സര്‍വജിത്ത് ആണ് അഭിനയ രംഗത്തേയ്ക്ക് കടന്നു വരുന്നത്. അതും മലയാളത്തിന്റെ മറ്റൊരു പ്രിയ താരപുത്രനോടൊപ്പം എന്നാതാണ് ശ്രദ്ധേയം.

സത്യൻ അന്തിക്കാടിന്റെ മകൻ അനൂപ് സത്യൻ സംവിധാനം ചെയ്യുന്ന വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് സര്‍വജിത്ത് എത്തുന്നത്. സുരേഷ് ഗോപിയും ശോഭനയും മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ കല്യാണി പ്രിയദര്‍ശനാണ് നായിക. ദുൽഖർ ആണ് മറ്റൊരു പ്രധാനവേഷത്തിൽ.

സര്‍വജിത്ത് സന്തോഷ് ശിവന്റെ ക്യൂട്ട് വിഡിയോ പങ്കുവെച്ചുകൊണ്ടാണ് അനൂപ് സത്യൻ താരവും സിനിമയില്‍ എത്തുന്ന കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. അപ്പു എന്ന് വിളിപ്പേരുള്ള സര്‍വജിത്തിന്റെ കുട്ടിക്കാലത്തുള്ള വിഡിയോ ആണ് അനൂപ് പങ്കുവച്ചിരിക്കുന്നത്.

അച്ഛനായ സന്തോഷ് ശിവൻ പകര്‍ത്തിയ വീഡിയോയിൽ അച്ഛനെയും അമ്മയെയും ഫ്ലൈറ്റിൽ കയറ്റാമെന്നും ഫ്ലൈറ്റ് താന്‍ പറത്താമെന്നും അപ്പു പറയുന്നുണ്ട്. എന്നാൽ പതിനെട്ട് തികയാതെ നീ എങ്ങനെയാണ് ഫ്ലൈറ്റ് പറത്തുന്നതെന്ന് സന്തോഷ് ശിവൻ ചോദിക്കുന്നതും വിഡിയോയിൽ കേൾക്കാം

shortlink

Related Articles

Post Your Comments


Back to top button