BollywoodGeneralLatest News

കാൽമുട്ടുകൾ കാണാതായി; നടിയ്ക്കെതിരെ വിമര്‍ശനം

മിനുസപ്പെടുത്തലും വെളുപ്പിക്കലും കഴിഞ്ഞപ്പോൾ കാൽമുട്ടുകൾ കാണാതായി. ഇങ്ങനെ അസ്വാഭാവികമായ ചിത്രത്തിന്റെ ആവശ്യകത എന്തെന്നാണ് ആരാധകര്‍

നടിമാര്‍ സോഷ്യല്‍ മീഡിയയില്‍ ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നത് സാധാരണമാണ്. എഡിറ്റ്‌ ചെയ്ത ചിത്രങ്ങളുടെ പേരില്‍ പലപ്പോഴും വിമര്‍ശനങ്ങള്‍ നേരിടേണ്ടി വരാറുണ്ട്.

ബോളിവുഡ് താരം കരീന കപൂറിന്റെ ഫോട്ടോഷൂട്ടിനെതിരെ വലിയ വിമര്‍ശനമാണ് ഉയരുന്നത്.ഒരു ലൈഫ്സ്റ്റൈൽ മാസികയ്ക്കു വേണ്ടിയാണ് കരീന കപൂർ ഫോട്ടോഷൂട്ട് നടത്തിയത്. പേസ്റ്റൽ നീല നിറത്തിലുള്ള റോംപർ ആയിരുന്നു താരത്തിന്റെ വേഷം. അതിസുന്ദരിയായി നില്‍ക്കുന്ന ചിത്രത്തില്‍ എഡിറ്റിങ് കഴിഞ്ഞപ്പോൾ‌ താരത്തിന്റെ കാലുകൾ ഒരു പ്രത്യേക ആകൃതിയിലായെന്നാണ് സോഷ്യൽ ലോകം കണ്ടെത്തിയത്.

മിനുസപ്പെടുത്തലും വെളുപ്പിക്കലും കഴിഞ്ഞപ്പോൾ കാൽമുട്ടുകൾ കാണാതായി. ഇങ്ങനെ അസ്വാഭാവികമായ ചിത്രത്തിന്റെ ആവശ്യകത എന്തെന്നാണ് ആരാധകരുടെ ചോദ്യം. പിറകിലെ നിഴലിൽ യഥാർഥ കാലിന്റെ ആകൃതി ദൃശ്യമാണെന്നും ഇതെന്താണ് എഡിറ്റ് ചെയ്യാഞ്ഞതെന്നും വിമര്‍ശകര്‍ ചോദിക്കുന്നു

shortlink

Related Articles

Post Your Comments


Back to top button