BollywoodCinemaLatest NewsNEWS

ബിഗ് ബോസില്‍ ദീപിക പദുകോണ്‍ ഞെട്ടി തരിച്ച് ആരാധകര്‍

 

ബോളിവുഡിലെ ആരാധകരുടെ പ്രിയ പരിപാടിയാണ് ബിഗ് ബോസ് ഹിന്ദി,മലയാളം , തെലുങ്ക് എന്നിഭാഷകളിലാണ് ബിഗ് ബോസ് പരിപാടികള്‍ ഉള്ളത് മികച്ച പ്രതികരണമാണ് പരിപാടിക്ക് ലഭിക്കുന്നത്.ആരാധകര്‍ക്ക് പുതിയ വിശേഷം എത്തിയിരിക്കുകയാണ്.ഇപ്പോള്‍ ബിഗ്‌ബോസ്.മത്സരാര്‍ത്ഥികളുമായി വിശേഷം പങ്കിടാന്‍ ദീപിക പദുകോണും ബിഗ് ബോസ് ഹൗസിലേക്ക് എത്തിയിരിക്കുകയാണ്. ലക്ഷ്മി അഗര്‍വാളിനൊപ്പമാണ് ദീപികയുടെ ബിഗ് ബോസ് ഹൗസ് സന്ദര്‍ശനം നടത്തിയിരിക്കുന്നത്. പുതിയ ചിത്രം ‘ഛപാക്’ പ്രമോഷനുമായി ബന്ധപ്പെട്ടാണ് സല്‍മാന്‍ ഖാന്‍ അവതാരകനാവുന്ന ബിഗ് ബോസില്‍ ദീപിക എത്തുന്നത്. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘ഛപാക്’ ഇന്നലെയാണ് തിയേറ്ററുകളിലെത്തിയത്. മികച്ച പ്രതികരണമാണ് ചിത്രം നേടികൊണ്ടിരിക്കുന്നത്.

ബിഗ് ബോസ് ഹൗസ് മത്സരാര്‍ത്ഥികളുമായി രസകരമായ ടാസ്‌കുകളും ദീപിക പങ്കിട്ടു. രശ്മി ദേശായി, സിദ്ധാര്‍ത്ഥ് ശുക്ല, പരസ് ചബ്ര, മഹിര ശര്‍മ, അസിം റിയാസ്, വിശാല്‍ ആദിത്യ സിംഗ്, മധുരിമ തുലി, ഷെഹ്നാസ് ഗില്‍, ആര്‍ദി സിംഗ്, ഷെഫാലി ജരിവാല എന്നിവരാണ് ഹിന്ദി ബിഗ് ബോസ് പുതിയ സീസണിലെ മത്സരാര്‍ത്ഥികള്‍. ഇരു ടീമുകളായി തിരിച്ചായിരുന്നു ടാസ്‌കുകള്‍ അരങ്ങേറിയത്. വിജയിച്ച ടീമിനൊപ്പം ഒരു റൈഡും നടത്താന്‍ ദീപിക തയ്യാറായി. ദീപികയ്ക്കൊപ്പം ഓപ്പണ്‍ ജീപ്പില്‍ യാത്ര ചെയ്യാനുള്ള അവസരവും മത്സരാര്‍ത്ഥികള്‍ക്ക് ലഭിച്ചു.താരത്തിന്റെ വരവ് ആഘോഷമാക്കിയിരിക്കുകയാണ് ആരാധകര്‍

shortlink

Related Articles

Post Your Comments


Back to top button