CinemaLatest NewsMollywoodNEWS

ഈ കൊച്ചു മിടുക്കന് ജാഡ ഇല്ല :തന്റെ പഴയകാല ചിത്രം ആരാധകര്‍ക്കായി പങ്കുവെച്ച് രമേഷ് പിഷാരടി

 

ടെലിവിഷന്‍ പരിപാടികളിലൂടെ ശ്രദ്ധേയനായി സിനിമാലോകത്തിലേക്ക് എത്തി കോമഡികളിലുടെ മലയാളികളെ ചിരിപ്പിച്ച താരമാണ് രമേഷ് പിഷാരടി. താരത്തിന്റെ ഏറ്റവും ഹിറ്റു പരിപാടിയായിരുന്നു ആരാധകര്‍ ഏറെ ഏറ്റെടുത്ത ബഡായി ബംഗ്ലാവ്. താരത്തിന്റെ പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കാറുള്ള താരമാണ് രമേഷ് പിഷാരടി. പലപ്പോഴും ആരാധകര്‍ക്കായി രസകരമായ ചിത്രങ്ങളും രമേഷ് പിഷാരടി പങ്കുവെയ്ക്കാറുണ്ട്. അത്തരത്തില്‍ പിഷാരടി പങ്കുവെച്ച ഒരു പഴയകാല ഫോട്ടോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.

സ്‌കൂള്‍ കാലഘട്ടത്തില്‍ മിമിക്രിയില്‍ രണ്ടാം സ്ഥാനം കിട്ടിയതിന്റെ ഫോട്ടോയാണ് താരം പങ്കുവെച്ചിരിക്കുന്നത്. ‘ഈ കൊച്ചു മിടുക്കനു ജാഡ ഇല്ല. എത്ര ലൈക്?’ എന്ന അടിക്കുറിപ്പ് നല്‍കിയാണ് താരം ഈ ചിത്രം ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.

കലോത്സവ വേദികളില്‍ തുടങ്ങി ടെലിവിഷന്‍ സ്റ്റേജ് ഷോകളിലുടെയും മിമിക്രിയിലൂടെയും വന്ന് മലയാള സിനിമയില്‍ തന്റേതായ ഇരിപ്പിടം സ്വന്തമാക്കിയ താരം കൂടിയാണ് രമേഷ് പിഷാരടി. ഹാസ്യ താരം എന്നതിന് പുറമെ രണ്ട് സൂപ്പര്‍ ചിത്രങ്ങളുടെ സംവിധായകന്‍ കൂടിയാണ് താരം. ജയറാമിനെ നായകനാക്കി ‘പഞ്ചവര്‍ണ്ണ തത്ത’, മമ്മൂട്ടിയെ നായകനാക്കി ‘ഗാനഗന്ധര്‍വന്‍’ എന്നിവയാണ് രമേഷ് പിഷാരടി സംവിധാനം ചെയ്ത ചിത്രങ്ങള്‍.എന്തായാലും താരത്തിന്റെ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷമാക്കിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button