BollywoodGeneralLatest News

‘ധീരന്മാരായ സൈനികരെക്കൊണ്ട് തുണി അലക്കിച്ചു’ നടനെതിരെ കേസ് എടുക്കാന്‍ ആവശ്യം

വസ്ത്രത്തിന്റെ പേരില്‍ കളിയാക്കപ്പെടുന്നതിനാല്‍ ഡാന്‍സ് കളിച്ചുകൊണ്ട് വസ്ത്രം അലക്കുന്ന രാജാവിനെയാണ് പരസ്യത്തില്‍ കാണിച്ചിരിക്കുന്നത്

താരങ്ങള്‍ പരസ്യങ്ങള്‍ എത്തുന്നത് സാധാരണമാണ്. എന്നാല്‍ മറാത്ത സമുദായത്തെ അപമാനിച്ചുവെന്ന് ആരോപിച്ച്‌ നടന്‍ അക്ഷയ് കുമാറിന്റെ പുതിയ പരസ്യം വിവാദത്തില്‍ ആയിരിക്കുകയാണ്. താരത്തിനെതിരെ കേസെടുക്കാന്‍ ആവശ്യവുമായി മറാത്ത സംഘടന രംഗത്ത്. അക്ഷയ് കുമാര്‍ അഭിനയിച്ച നിര്‍മ വാഷിങ് പൗഡര്‍ പരസ്യത്തില്‍ മറാത്തയിലെ സൈനികരെ താരം ആക്ഷേപിച്ചു എന്നാണ് ആരോപണം.

പരസ്യത്തില്‍ ഒരു മറാത്ത രാജാവായാണ് അക്ഷയ് കുമാര്‍ എത്തുന്നത്. യുദ്ധത്തിനു ശേഷം ഭടന്മാര്‍ക്കൊപ്പം മുഷിഞ്ഞ വസ്ത്രങ്ങള്‍ ധരിച്ച്‌ കൊട്ടാരത്തിലേക്ക് തിരിച്ചെത്തുകയാണ് രാജാവ്. വസ്ത്രത്തിന്റെ പേരില്‍ കളിയാക്കപ്പെടുന്നതിനാല്‍ ഡാന്‍സ് കളിച്ചുകൊണ്ട് വസ്ത്രം അലക്കുന്ന രാജാവിനെയാണ് പരസ്യത്തില്‍ കാണിച്ചിരിക്കുന്നത്. ഇത് സമുദായത്തെ അപകീര്‍ത്തിപ്പെടുന്നതാണ് എന്നാണ് ആരോപണം.

മറാത്ത സംഘടനയായ സംഭാജി ബ്രിഗേഡാണ് നന്‍ഡെഡ് ജില്ലാ കളക്ടര്‍ക്കും വസിറബഡ് പൊലീസിലും പരാതി നല്‍കിയിരിക്കുന്നത്. പരാതി സുപ്രണ്ട് ഓഫിസിലേക്ക് അയച്ചിട്ടുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥരുമായി ആലോചിച്ച്‌ നടപടിയെടുക്കുമെന്നുമാണ് വസിറാബാദ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button