CinemaLatest NewsNEWSTollywood

പ്രഭാസിനെക്കുറിച്ചുള്ള വെളിപ്പെടുത്തലുമായി അല്ലു അര്‍ജുന്‍.

 

പ്രേക്ഷകരുടെ പ്രിയ താരമാണ് സൂപ്പര്‍താരം അല്ലു അര്‍ജുന്‍ നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. തെലുങ്കിനുപുറമെ താരത്തിന്റെ ചിത്രങ്ങള്‍ സുപ്പര്‍ ഹിറ്റുകളാണ്.താരത്തിന്റെ പുതിയ തുറന്നുപറിയലാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.തെലുങ്ക് ചലച്ചിത്രമേഖലയെക്കുറിച്ച് പറയുമ്പോള്‍ ആദ്യം പറയേണ്ട മൂന്ന് പേരുകള്‍ ചോദിച്ചപ്പോളാണ് അല്ലു അര്‍ജുന്‍ എന്‍ടിആര്‍, മെഗാസ്റ്റാര്‍ ചിരഞ്ജീവി, പ്രഭാസ് എന്നിവരുടെ പേരുകള്‍ പറഞ്ഞത്. അല്ലു അര്‍ജുനില്‍ നിന്ന് പ്രഭാസിന്റെ പേര് കേട്ട് എല്ലാവരും അത്ഭുതപ്പെട്ടു. എസ്എസ് രാജമൗലി ‘ബാഹുബലി സീരീസ് പുറത്തിറങ്ങിയതിന് ശേഷം ഇന്ത്യന്‍ സിനിമയുടെ താരമായി മാറിയ ഒരേയൊരു ദക്ഷിണേന്ത്യന്‍ സ്റ്റാര്‍ പ്രഭാസ് മാത്രമാണ്.

യുവ റെബല്‍ താരം പ്രഭാസ് തീര്‍ച്ചയായും തെലുങ്ക് ഫിലിം ഇന്‍ഡസ്ട്രിയുടെ മുന്‍നിരക്കാരനാണ്. ബാഹുബലിയുടെ ഒന്നും രണ്ടും ഭാഗങ്ങള്‍ പുറത്തിറങ്ങിയതിന് ശേഷം അദ്ദേഹത്തിന്റെ ആരാധകരുടെ എണ്ണം പലമടങ്ങ് വര്‍ദ്ധിച്ചു, ഇത് അദ്ദേഹത്തെ പാന്‍ ഇന്ത്യ നടനാക്കി.

എന്നാല്‍ 2019ല്‍ ഏറെ പ്രതീക്ഷകളോടെ പുറത്തിറങ്ങിയ മെഗാ ബജറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രമായിരുന്നു സാഹോ. വലിയ പരസ്യ പ്രചരണങ്ങള്‍ ഉണ്ടായിരുന്നിട്ടും ഈ ചിത്രം ബോക്‌സോഫീസില്‍ പ്രതീക്ഷിച്ച വിജയം നേടിയില്ലെന്ന് മാത്രമല്ല, പ്രഭാസ് ആരാധകരെ നിരാശപ്പെടുത്തുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ ജാന്‍ എന്ന റൊമാന്റിക് ചിത്രത്തില്‍ നായകാനുള്ള തയ്യാറെടുപ്പിലാണ് പ്രഭാസ്. പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ നായിക.അല വൈകുണ്ഠപുരംലൂവിന്റെ പ്രമോഷണല്‍ പരിപാടികളുടെ ഭാഗമായി അടുത്തിടെ മാധ്യമ പ്രവര്‍ത്തകരുമായി നടന്ന ആശയവിനിമയത്തിനിടെ, സ്‌റ്റൈലിഷ് സ്റ്റാര്‍ അല്ലു അര്‍ജുന്‍ പറഞ്ഞ മൂന്ന് പേരുകളില്‍ ഒന്ന് പ്രഭാസിന്റേതായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button