CinemaLatest NewsMollywoodNEWS

മലയാളത്തിന്റെ മഹാ നടൻ ഒരു പുതു മുഖ സംവിധായകനെക്കൂടി പരിചയപ്പെടുത്തുന്നു; മമ്മൂട്ടി ചിത്രം ‘ദ പ്രീസ്റ്റ്’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

മലയാളത്തിന്റെ മഹാ നടൻ മമ്മൂട്ടി ഒരു പുതു മുഖ സംവിധായകനെക്കൂടി പരിചയപ്പെടുത്തുന്ന ചിത്രമാണ് ദ പ്രീസ്റ്റ്. ജോഫിൻ ടി ചാക്കോ കഥയെഴുതി സംവിധാനം നിർവ്വഹിക്കുന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തു വന്നു.

ആന്റോ ജോസഫ് ഫിലിം കമ്പനി അവതരിപ്പിക്കുന്ന ദ പ്രീസ്റ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ കത്തനാർ ലുക്കിലാണ് മമ്മൂട്ടി. പിന്നിൽ കുരിശുമുണ്ട്. പുസ്തകം വായിക്കുന്ന പോസിലാണ് താരം.

മഞ്ജു വാര്യർ മമ്മൂട്ടിയുടെ നായികയായി ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. നിഖിലാ വിമൽ, സാനിയാ ഇയ്യപ്പൻ, ശ്രീനാഥ് ഭാസി, രാക്ഷസൻ ഫെയിം ബേബി മോണിക്ക, ജഗദീഷ്, രമേഷ് പിഷാരടി, ശിവദാസ് കണ്ണൂർ, ശിവജി ഗുരുവായൂർ, ദിനേശ് പണിക്കർ, മധുപാൽ തുടങ്ങിയവരും ചിത്രത്തിലുണ്ട്.

ALSO READ: ഫ്‌ളാറ്റ്‌ പൊളിച്ചുനീക്കുന്നതിനേക്കാള്‍ ഞങ്ങളെ ഏറെ വിഷമിപ്പിച്ചത്‌ മറ്റുള്ളവര്‍ക്കുണ്ടാവുന്ന ബുദ്ധിമുട്ടുകളാണ്‌; എവിടെയായാലും ഞങ്ങൾ ഒന്നിച്ചു തന്നെ നിൽക്കും; സംവിധായകൻ മേജര്‍ രവി

ബി ഉണ്ണികൃഷ്ണനും വിഎൻ ബാബുവും ആന്റോ ജോസഫിനൊപ്പം ചിത്രം നിർമിക്കുന്നു. ഡിഒപി- അഖിൽ ജോർജ്, തിരക്കഥയും സംഭാഷണവും- ദീപു പ്രദീപ്, ശ്യാം മേനോൻ. സംഗീതം- രാഹുൽ രാജ്, എഡിറ്റിംഗ്- ഷമീർ മുഹമ്മദ്.

shortlink

Related Articles

Post Your Comments


Back to top button