CinemaGeneralLatest NewsMollywoodNEWS

സുരക്ഷിതമായ കരങ്ങള്‍ ; മകളെ നെഞ്ചോട് ചേര്‍ത്ത് ഗായിക സിത്താര കൃഷ്ണകുമാർ

സംഗീത പരിപാടിയുമായി ഷാര്‍ജയിലായിരുന്നു സിത്താര

മലയാളികളുടെ ഇഷ്‌ട്ട ഗായികമാരിലൊരലാണ് സിത്താര കൃഷ്ണകുമാർ. ഒന്നിന് പിറകെ ഒന്നായി ഹിറ്റ് ഗാനങ്ങളാണ് ഈ ഗായിക നമുക്ക് സമ്മാനിച്ചത് സമ്മാനിച്ച് കൊണ്ടിരിക്കുന്നത്. ഏത് തരത്തിലുള്ള പാട്ടുകളും സിത്താരയ്ക്ക് പാടാന്‍ സാധിക്കുമെന്നതാണ് അവരെ ഇത്രമേല്‍ പ്രിയപ്പെട്ട ഗായികയായി മാറ്റിയത്. ഇവിടെ എന്തും പോകുമെന്ന ലെെന്‍. സോഷ്യല്‍ മീഡിയയിലും സിത്താര സജീവമാണ്. അതുകൊണ്ട് തന്നെ സിത്താരയുടെ പോസ്റ്റുകളിലൂടെ മകള്‍ സായു എന്ന സാവന്‍ ഋതുവും മലയാളികള്‍ക്ക് സുപരിചിതയാണ്.

ഇപ്പോഴിതാ മകള്‍ക്കൊപ്പമുള്ള ഒരു ചിത്രം പോസ്റ്റ് പോസ്റ്റ് ചെയ്തിരിക്കുകയാണ് താരം. സംഗീത പരിപാടിയുമായി ഷാര്‍ജയിലായിരുന്നു സിത്താര. തിരികെ മകള്‍ക്കരികില്‍ എത്തിയതിന്‍റെ സന്തോഷമാണ് സിത്താര ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. വീട്ടില്‍ തിരികെ എത്തിയെന്നും സുരക്ഷിതമായ കരങ്ങള്‍ എന്നുമാണ് ചിത്രത്തോടൊപ്പം സിത്താര എഴുതിയിരിക്കുന്നത്. മകളെ നെഞ്ചോട് ചേര്‍ത്തുപിടിച്ചു കൊണ്ടുള്ള ചിത്രമാണ് സിത്താര പങ്കുവച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button