BollywoodCinemaLatest NewsNEWS

ബോളിവുഡ് താരം ആലിയ ഭട്ടിന്റെ പുതിയ വിശേഷം ഏറ്റെടുത്ത് ആരാധകര്‍

ബോളിവുഡിന്റെ പ്രിയതാരമാണ് ആലിയ ഭട്ട് നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. താരത്തിന്റെതായി പുറത്തിറങ്ങിയ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളായിരുന്നു ശക്തമായ കഥാപാത്രങ്ങള്‍ താരത്തിന്റെ കൈയില്‍ ഭദ്രമായിരുന്നു . ഇപ്പോഴിതാ താരത്തിന്റെ പുതിയ വിശേഷമാണ് ആരാധകര്‍ ആഘോഷമാക്കിയിരിക്കുന്നത്.

വൈവിധ്യമാര്‍ന്ന കാര്യങ്ങള്‍ ചെയ്യുന്ന ഒരാളാണ് ആലിയ ഭട്ട്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. താരത്തിന്റെ പേരില്‍ ഉള്ള നിരവധി ഫാന്‍ ക്ലബ്ബുകള്‍ സോഷ്യല്‍ മീഡിയയില്‍ ഉണ്ട്, താരത്തിന്റെ അപൂര്‍വവും കാണാത്തതുമായ ഫോട്ടോകള്‍ പങ്കുവെച്ചും താരം എത്താറുണ്ട്. ഇപ്പോഴിതാ നടിയുടെ മനോഹരമായ ഒരു ഫോട്ടോയാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ഈ ത്രോബാക്ക് ഫോട്ടോയില്‍, നടി പാരാഗ്ലൈഡിംഗ് ആസ്വദിക്കുന്നത് നമുക്ക് കാണാം. പുഞ്ചിരിയോടെ ആലിയ അഡ്രിനാലിന്‍ തിരക്ക് ആസ്വദിക്കുന്നതായി കാണാം.

അതേസമയം, അയന്റെ സംവിധാനം ചെയ്യുന്ന ‘ബ്രഹ്മസ്ത്രയാണ് താരത്തിന്റെ പുതിയ ചിത്രം. അമിതാഭ് ബച്ചന്‍, മൗനി റോയ്, അക്കിനേനി നാഗാര്‍ജുന എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ‘ഗംഗുബായ് കത്തിയവാടി’ എന്ന ചിത്രത്തിലും താരം എത്തുന്നുണ്ട്. സഞ്ജയ് ലീല ബന്‍സാലിയുടെ സംവിധാനത്തിലാണ് ചിത്രം എത്തുന്നത്. കൂടാതെ, അച്ഛന്‍ മഹേഷ് ഭട്ട് സംവിധാനം ചെയ്യുന്ന ‘സഡക് 2 വിലും താരം എത്തുന്നുണ്ട്. ആദിത്യ റോയ് കപൂര്‍, പൂജ ഭട്ട്, സഞ്ജയ് ദത്ത് എന്നിവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്. കരണ്‍ കപൂര്‍ ഖാന്‍, രണ്‍വീര്‍ സിംഗ്, ജാന്‍വി കപൂര്‍, വിക്കി കൗശല്‍ എന്നിവരോടൊപ്പം കരണ്‍ ജോഹറിന്റെ ‘തക്ത്’ എന്ന ചിത്രത്തിലും ആലിയ അഭിനയിക്കുന്നുണ്ട്.താരത്തിന്റെ പുതിയ വിശേഷമാണ് ആരാധകരും ഏറ്റെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button