CinemaLatest NewsMollywoodNEWS

മോഹന്‍ലാല്‍ എടുത്ത് നടന്ന ‘ടിങ്കുമോള്‍’ താരപുത്രന്മാരുടെ അടക്കം നായികയായി അഭിനയിക്കാന്‍ ഒരുങ്ങുന്നു

പതിനേഴ് പിന്നിട്ട താരം ഇപ്പോള്‍ നയന്‍താര ചക്രവര്‍ത്തി ആണ്.

 

 

മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാലിന്റെ മലയാളികള്‍ ഒരിക്കലും മറക്കാത്ത ചിത്രമായിരുന്നു കിലുക്കം വലിയ വിജയമാണ് ചിത്രം കുറിച്ചത്. ഈ ചിത്രത്തിന് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗമായിരുന്നുകിലുക്കം കിലുകിലുക്കം ചിത്രത്തില്‍ ജയസൂര്യ , കുഞ്ചാക്കോ ബോബന്‍ എന്നിവരായിരുന്നു പ്രധാന വേഷത്തില്‍ എത്തിയത്. ചിത്രത്തില്‍ മോഹന്‍ലാല്‍ ഒക്കത്തെടുത്ത് നടന്നിരുന്ന ബേബി നയന്‍താരയെ പ്രേക്ഷകര്‍ അത്രവേഗം മറക്കാനിടയില്ല. ടിങ്കുമോള്‍ എന്ന കഥാപാത്രമായി മൂന്നാം വയസിലാണ് ബേബി നയന്‍താര അഭിനയം തുടങ്ങിയത്. പതിനേഴ് പിന്നിട്ട താരം ഇപ്പോള്‍ നയന്‍താര ചക്രവര്‍ത്തി ആണ്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക് ഭാഷകളിലായി മുപ്പതോളം ചിത്രങ്ങളില്‍ താരം അഭിനയിച്ചു കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ തന്റെ ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ താരം പങ്കുവെക്കാറുണ്ട്. മലയാള സിനിമയില്‍ സജീവമായി നില്‍ക്കുന്ന താരപുത്രന്മാരുടെ അടക്കം നായികയായി അഭിനയിക്കാന്‍ നയന്‍താരയ്ക്ക് ഓഫറുകള്‍ ലഭിക്കുന്നുണ്ടെന്നാണ് സൂചനകള്‍. മലയാളത്തില്‍ സൂപ്പര്‍ താരങ്ങളുടെ നായികയായി എത്തുന്ന താരത്തിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകരും.

മലയാളത്തില്‍ അച്ഛനുറങ്ങാത്ത വീട്, നോട്ട്ബുക്ക്, അതിശയന്‍, കങ്കാരു, 20-20, കുസേലന്‍, ക്രേസി ഗോപാലന്‍, ലൗഡ് സ്പീക്കര്‍, ട്രിവാന്‍ഡ്രം ലോഡ്ജ് തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട് താരം . 2016ല്‍ മറുപടി എന്ന ചിത്രത്തിലാണ് താരം ഒടുവില്‍ അഭിനയിച്ചത്.താരത്തിന്റെ വിശേഷങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button