GeneralLatest NewsMollywood

രമ്യയെ, റീമയെ, ഗീതുവിനെ, ഭാവനയെ കൂടി തിരിച്ചുപിടിക്കണം; മോഹന്‍ലാലിനോട് ഹരീഷ് പേരടി

ഷെയിൻ വിഷയത്തിലെ നിലപാട് നടിമാരുടെ കാര്യത്തിലും കാണിക്കണമെന്നും പോസ്റ്റിലുണ്ട്. ചെറിയ പിണക്കത്തിൽ വിട്ടുപോയ രമ്യയെ, റീമയെ, ഗീതുവിനെ, ഭാവനയെ കൂടി തിരിച്ച് പിടിക്കണം

യുവനടൻ ഷെയ്ൻ നിഗവും നിർമാതാക്കളുടെ സംഘടനയും തമ്മിലുള്ള പ്രശ്നത്തില്‍ പരിഹാരം കാണാന്‍ ഇടപെട്ട നടനും താര സംഘടന അമ്മയുടെ പ്രസിഡന്റുമായ മോഹൻലാലിനെ പ്രശംസിച്ച് നടൻ ഹരീഷ് പേരടി. ഈ വാർത്ത ശരിയാണെങ്കിൽ ഇതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലാ…നിങ്ങളൊരു Complete actor മാത്രമല്ലാ.. മറിച്ച് ഒരു Complete മനുഷ്യനുകൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ് എന്നാണ് ഹരീഷ് പേരടി സമൂഹ മാധ്യമത്തില്‍ കുറിച്ചു.

ഷെയിൻ വിഷയത്തിലെ നിലപാട് നടിമാരുടെ കാര്യത്തിലും കാണിക്കണമെന്നും പോസ്റ്റിലുണ്ട്. ചെറിയ പിണക്കത്തിൽ വിട്ടുപോയ രമ്യയെ, റീമയെ, ഗീതുവിനെ, ഭാവനയെ കൂടി തിരിച്ച് പിടിക്കണം എന്നാണ് അദ്ദേഹം കുറിയ്ക്കുന്നത്.

പോസ്റ്റിന്റെ പൂർണരൂപം

ലാലേട്ടാ..ഈ വാർത്ത ശരിയാണെങ്കിൽ ഇതിന് എത്ര നന്ദി പറഞ്ഞാലും മതിയാവില്ലാ…നിങ്ങളൊരു Complete actor മാത്രമല്ലാ..മറിച്ച് ഒരു Complete മനുഷ്യനുകൂടിയാണെന്ന് തെളിയിച്ചിരിക്കുകയാണ്…ലാലേട്ടന്റെ ഈ നേതൃത്വം അമ്മയെ മുലപ്പാൽ ചോരാത്ത അമ്മയാക്കുന്നു…..നമുക്കിനി ചെറിയ പിണക്കത്തിൽ വിട്ടുപോയ രമ്യയെ,റീമയെ,ഗീതുവിനെ,ഭാവനയെ അങ്ങിനെയുള്ള നമുടെ പെൺമക്കളെകൂടി തിരിച്ച് പിടിക്കണം…അമ്മക്ക് ക്ഷമിക്കാൻ പറ്റാത്ത മക്കളുണ്ടോ?…

shortlink

Related Articles

Post Your Comments


Back to top button