CinemaGeneralLatest NewsMollywoodNEWS

ദലൈലാമയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് സീരിയൽ താരം അർച്ചന സുശീലൻ ; ബുദ്ധമതം സ്വീകരിച്ചോ എന്ന് ആരാധകർ

കിരൺ ടിവിയിലെ ആങ്കർ ആയെത്തിയ താരം ജനിച്ചതും വളർന്നതുമെല്ലാം ഡൽഹിയിലാണ്.

മിനി സ്ക്രീനിലെ എവർഗ്രീൻ വില്ലത്തിയാണ് അർച്ചന സുശീലൻ . എന്റെ മാനസപുത്രിയിലെ ഗ്ലോറി മുതൽ താരം അഭിനയിച്ച ഒട്ടുമിക്ക പരമ്പരകളിലും വില്ലത്തി വേഷങ്ങളിലാണ് പ്രത്യക്ഷപെട്ടിട്ടുള്ളത്.  ബിഗ് ബോസ് സീസൺ ഒന്നിന്റെ മത്സരാർത്ഥി കൂടി ആയിരുന്നു അർച്ചനയെ പ്രേക്ഷകർ അടുത്തറിയുന്നതും ഈ ഷോയിലൂടെയാണ്.

കിരൺ ടിവിയിലെ ആങ്കർ ആയെത്തിയ താരം ജനിച്ചതും വളർന്നതുമെല്ലാം ഡൽഹിയിലാണ്. ചെറിയ പ്രായത്തിൽ തന്നെ വീഡിയോ ജോക്കി ആയെത്തിയ അർച്ചന പിന്നീട് അഭിനയ രംഗത്തേക്ക് മാറുകയായിരുന്നു. ഡൽഹിയിൽ സ്ഥിര താമസമാക്കിയ മാർക്കറ്റിങ്ങ് ഉദ്യോഗസ്ഥൻ മനോജ് യാദവിനെ വിവാഹം ചെയ്ത ശേഷവും അർച്ചന അഭിനയത്തിൽ സജീവമാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ അർച്ചന കൂട്ടുകാർക്കൊപ്പമുള്ള ചിത്രങ്ങളാണ് അധികവും പങ്ക് വയ്ക്കുന്നത്. ഇപ്പോൾ അതിൽ നിന്നും വ്യത്യസ്തമായി ടിബറ്റൻ ബുദ്ധ വംശജരുടെ ആത്മീയ നേതാവായ ദലൈലാമയ്ക്ക് ഒപ്പമുള്ള ചിത്രമാണ് ഇൻസ്റ്റയിൽ പങ്ക് വച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ വിശുദ്ധിയ്ക്ക് സമീപം, കൂടുതൽ വർണ്ണിക്കാൻ വാക്കുകളില്ല. എന്ന ക്യാപ്ഷ്യനോടെയാണ് താരം ചിത്രം പങ്ക് വച്ചത്. ആരാധകർ നിരവധി സംശയങ്ങൾ പങ്ക് വച്ചുകൊണ്ടാണ് ചിത്രം ഏറ്റെടുത്തിരിക്കുന്നത്. ഇത് ദലൈലാമ തന്നെയോ, അർച്ചനയുടെ ഗ്രാൻഡ് പ ആണോ, താരം ബുദ്ധമതം സ്വീകരിച്ചോ എന്ന് തുടങ്ങി നിരവധി കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button