CinemaLatest NewsMollywoodNEWS

മതം മാറുന്നില്ലേ പാര്‍വ്വതി .? കമല സുരയ്യയുടെ ഗതി വരാതിരിക്കട്ട ; എന്തൊരു ഉത്കണ്ഠ’ഉപദേശകന് ചുട്ട മറുപടിയുമായി പാര്‍വ്വതി

ഹിന്ദുമതം സുരക്ഷിതമാണ്

 

മലയാളത്തിന്റെ പ്രിയതാരമാണ് പാര്‍വ്വതി നിരവധി ആരാധകരാണ് താരത്തിന് ഉള്ളത്. മലയാള സിനിമയില്‍ ശക്തമായ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ താരത്തിന്റെ പുതിയ വിശേഷമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. താരത്തെ ഉപദോശിക്കാന്‍ വന്ന ഉപദേശകന് കട്ട മറുപടിയാണ് താരം നല്‍ക്കിയത്. പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടെ കേന്ദ്രസര്‍ക്കാരിന്റെ നയങ്ങളില്‍ വിമര്‍ശനവുമായി രംഗത്ത് എത്താറുള്ള ആളാണ് നടി പാര്‍വ്വതി. സാമൂഹിക വിഷയങ്ങളില്‍ പ്രതികരിക്കുന്നതിന്റെ പേരില്‍ മലയാളത്തില്‍ ഏറ്റവുമധികം സൈബര്‍ ആക്രമണങ്ങള്‍ക്ക് വിധേയയായ താരം കൂടിയാണ് പാര്‍വ്വതി.

താരത്തിനോട് ഉപദേശകന്‍ പറഞ്ഞത് ഇതായിരുന്നു’മതം മാറുന്നില്ലേ പാര്‍വ്വതി? തന്റെ പേരിന്റെ ഉത്ഭവം അറിയാമോ? കുറച്ച് ഫാന്‍സിനെ കിട്ടാന്‍ ഇത്ര ചീപ്പാവല്ലേ കുട്ടീ. ഇയാള്‍ മതം മാറിയാല്‍ ഹിന്ദു മതത്തിന് ഒന്നും സംഭവിക്കില്ല. കമല സുരയ്യയുടെ ഗതി വരാതിരിക്കട്ട’ എന്ന സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് പോസ്റ്റ് ചെയ്ത് ‘എന്തൊരു ഉത്കണ്ഠ’ എന്നെഴുതിയ പാര്‍വ്വതി (പക്ഷെ ഹിന്ദുമതം സുരക്ഷിതമാണ്) എന്ന ഹാഷ്ടാബും കൂടി ചേര്‍ത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം പൗരത്വ ഭേദഗതി നിയമം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ കേന്ദ്രസര്‍ക്കാരിനെ ന്യായീകരിച്ചെത്തിയ ബോളിവുഡ് നടന്‍ അനുപം ഖേറിന്റെ വിഡിയോ കണ്ട് അയ്യേ എന്നാണ് പാര്‍വ്വതി പ്രതികരിച്ചത്. സോഷ്യല്‍ മീഡിയയില്‍ ഈ വിഡിയോ പങ്കുവെച്ചുകൊണ്ടായിരുന്നു പാര്‍വ്വതിയുടെ പ്രതികരണം.എന്തായാലും താരത്തിന്റെ മറുപടിയില്‍ ഓടിപോയിരിക്കുകയാണ് ആരാധകന്‍.

shortlink

Related Articles

Post Your Comments


Back to top button