CinemaLatest NewsMollywoodNEWS

തന്റെ സിനിമയിലെ അടുത്ത സൂപ്പര്‍ താരങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

ആഗ്രഹം പങ്കുവെച്ച് പൃഥ്വിരാജ്

 

മലയാളത്തിന്റെ പ്രിയതാരമാണ് പൃഥ്വിരാജ് നായകമികവുകൊണ്ടും സംവിധായക മികവുകൊണ്ടും ആരാധകരുടെ ഹൃദയം കീഴടക്കിയ താരത്തിന്റെ പുതിയ വിശേഷമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.സിനിമയിലെത്തി അധികം കഴിയുന്നതിനിടയില്‍ തന്നെ ഭാവിയിലെ തന്റെ വളര്‍ച്ചയെക്കുറിച്ച് താരം തുറന്നുപറഞ്ഞിരുന്നു. സംവിധാനത്തിലേക്ക് തിരിയുന്നതിനെക്കുറിച്ചും നിര്‍മ്മാണക്കമ്പനി തുടങ്ങുന്നതിനെക്കുറിച്ചും. ഇടയ്ക്കേ താന്‍ സംവിധാനം ചെയ്യുന്നുള്ളൂവെന്നും ബേസിക്കലി താനൊരു നടനാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് പൃഥ്വിരാജ് പുതിയ വിശേഷങ്ങള്‍ പങ്കുവെച്ചത്.

താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ബ്ലസി സംവിധാനം ചെയ്യുന്ന ആടുജീവിതത്തിന്റെ അവസാന ഷെഡ്യൂളിന് മുന്നോടിയായി സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് താരം.സിനിമയ്ക്കായി ശരീരഭാരം കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളിലാണ് താനെന്ന് താരം വ്യക്തമാക്കിയിരുന്നു. മോഹന്‍ലാലിന് പിന്നാലെയായി മമ്മൂട്ടിയെ നായകനാക്കി സിനിമയൊരുക്കുമെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

സംവിധാനത്തില്‍ കഴിവ് തെളിയിച്ചെങ്കിലും മുഴുവന്‍ സമയവും സിനിമ ചെയ്യാന്‍ തനിക്ക് കഴിയില്ലെന്ന് പൃഥ്വിരാജ് പറയുന്നു. ഒന്നിന് പുറകെ ഒന്നൊന്നായി സിനിമയെന്ന കാര്യം നടക്കില്ല. ഫഹദ്, ദുല്‍ഖര്‍, നിവിന്‍ എന്നിവരെ സംവിധാനം ചെയ്യാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. പക്ഷെ ഞാന്‍ അടിസ്ഥാനപരമായി ഒരു നടനാണ്, എനിക്ക് താല്‍പ്പര്യമുണ്ടെങ്കില്‍ പോലും ഒന്നിനുപുറകെ ഒന്നായി സിനിമകള്‍ സംവിധാനം ചെയ്യാന്‍ കഴിയില്ല.
എന്തായാലും താരത്തിന്റെ പുതിയ വിശേഷങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button