CinemaGeneralLatest NewsMollywoodNEWS

സിനിമാപ്രവര്‍ത്തകരെ വിശ്വസിക്കാന്‍ കൊള്ളില്ല ; പൗരത്വ നിയമത്തിനെതിരെ പ്രതികരിക്കാത്തതിൽ രൂക്ഷമായി വിമര്‍ശിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍

എന്നാൽ  പൗരത്വ നിയമത്തില്‍ അഭിപ്രായം രേഖപ്പെടുത്തി ആഷിഖ് അബു, പാര്‍വതി തുടങ്ങിയ സിനിമാ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു

സിനിമാപ്രവര്‍ത്തകര്‍ക്ക് പൗരത്വ നിയമത്തിന് എതിരെ പ്രതികരിക്കാന്‍ ഭയമാണെന്ന് സംവിധായകൻ അടൂര്‍ ഗോപാലകൃഷ്ണന്‍. എറിഞ്ഞുകിട്ടുന്ന ആനുകൂല്യങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്നവരാണ് സിനിമാക്കാരെന്നും. സിനിമാപ്രവര്‍ത്തകരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്നും അടൂര്‍ ഗോപാലകൃഷ്ണന്‍ പറഞ്ഞു.

എന്നാൽ  പൗരത്വ നിയമത്തില്‍ അഭിപ്രായം രേഖപ്പെടുത്തി ആഷിഖ് അബു, പാര്‍വതി തുടങ്ങിയ സിനിമാ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു. ആഷിഖ് അബുവും നിമിഷ സജയനും അടങ്ങുന്ന ഒരുസംഘം സിനിമാ പ്രവര്‍ത്തകര്‍ നിയമത്തിന് എതിരായി കൊച്ചിയില്‍ സംഘടിപ്പിച്ച സമരത്തിലും പങ്കെടുത്തിരുന്നു.

പൗരത്വ നിയമത്തിന് എതിരെ പ്രതിഷേധിച്ച  ജാമിയ മിലിയയിലെ വിദ്യാര്‍ത്ഥികളെ പൊലീസ് മര്‍ദിച്ചതിനെ എതിര്‍ത്ത് മലയാള സിനിമയിലെ യുവതാരങ്ങളും മമ്മൂട്ടി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ചില താരങ്ങളും രംഗത്ത് വന്നിരുന്നു.  മുമ്പും കേന്ദ്രസര്‍ക്കാരിന്റെയും ഭരണകക്ഷിയായ ബിജെപിയുടെയും നയങ്ങളെ വിമര്‍ശിച്ച് അടൂര്‍ ഗോപാലകൃഷ്ണന്‍ രംഗത്ത് വന്നിട്ടുണ്ട്.

Tags

Related Articles

Post Your Comments


Back to top button
Close
Close