CinemaGeneralLatest NewsMollywoodNEWS

മമ്മൂട്ടി ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട് പക്ഷെ മോഹന്‍ലാല്‍ സിനിമ ഇല്ല പത്ത് വര്‍ഷം കൊണ്ട് ശ്രമം നടത്തുന്നു: ഷാഫി

കഴിഞ്ഞ പത്ത് വര്‍ഷമായി അതിനു ശ്രമിക്കുന്നുണ്ട്

മോഹന്‍ലാല്‍ എന്ന താരത്തെ വെച്ച് സിനിമ എടുക്കാന്‍ ആഗ്രഹമുണ്ടായിട്ടും അത് നടക്കാതെ പോകുന്നതിന്റെ വിഷം പറയുകയാണ് സൂപ്പര്‍ ഹിറ്റ് സംവിധായകന്‍ ഷാഫി. മലയാളത്തില്‍ മമ്മൂട്ടി അടക്കമുള്ള സൂപ്പര്‍ താരങ്ങളെ വെച്ച് സിനിമ ചെയ്തിട്ടും ഒരു മോഹന്‍ലാല്‍ സിനിമ ചെയ്യാന്‍ ഷാഫി എന്ന ഹിറ്റ് മേക്കര്‍ക്ക് ഇതുവരെയും സാധിച്ചിട്ടില്ല. വൈകാതെ അത് സംഭവിക്കുമെന്ന പ്രതീക്ഷയിലാണ് താരം.

‘എനിക്ക് എല്ലായിടത്ത് നിന്നും നേരിടേണ്ടി വരുന്ന ഒരു ചോദ്യമുണ്ട്, ലാലേട്ടനൊപ്പം എന്നാണ് ഒരു സിനിമ ചെയ്യുന്നതെന്ന്? മമ്മുക്കയുമായി മൂന്നോ നാലോ സിനിമകള്‍ ചെയ്തിട്ടുണ്ട്. ദിലീപിനെ വെച്ചും പൃഥ്വിരാജിനെ നായകനാക്കിയും സിനിമ ചെയ്തിട്ടുണ്ട്. പക്ഷെ ലാലേട്ടനെ നായകനാക്കി ഒരു സിനിമ ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ പത്ത് വര്‍ഷമായി അതിനു ശ്രമിക്കുന്നുണ്ട്. ഇപ്പോള്‍ പല കഥകളും പ്ലാന്‍ ചെയ്യുന്നുണ്ട് ഇതില്‍ ഏതെങ്കിലും കഥ ലാലേട്ടന് ഇഷ്ടമാകുമെന്ന് കരുതുന്നു. അത് കൊണ്ട് തന്നെ ഒരു മോഹന്‍ലാല്‍ സിനിമ ചെയ്യാന്‍ ഞാന്‍ ഇനിയും ശ്രമിച്ചു കൊണ്ടേയിരിക്കും’. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ ഷാഫി വ്യക്തമാക്കുന്നു.

ഹിറ്റ് സിനിമ എന്നതിനപ്പുറം സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള ഷാഫിയ്ക്ക് സമീപകാലത്തായി വലിയ ഒരു ഹിറ്റ് ഉണ്ടാക്കാന്‍ സാധിച്ചിട്ടില്ല. മോഹന്‍ലാല്‍ സിനിമയിലൂടെ ഷാഫി തിരിച്ചുവരുമെന്നാണ് പ്രേക്ഷകരുടെയും പ്രതീക്ഷ.

shortlink

Related Articles

Post Your Comments


Back to top button