CinemaLatest NewsMollywoodNEWS

സൂപ്പര്‍ താരം ദുല്‍ഖറിനൊപ്പം നായികയായി എത്തുന്നു ;വെളിപ്പെടുത്തലുമായി തെന്നിന്ത്യന്‍ താരം കാജള്‍ അഗര്‍വാള്‍

 

തെന്നിന്ത്യന്‍ സിമാലോകത്ത് തന്റേതായ സ്ഥാനം ഉറപ്പിക്കാന്‍ കഴിഞ്ഞ താരമാണ് കാജല്‍ അഗര്‍വാള്‍. താരത്തിന് തമിഴകത്തിന് പുറമെയും നിരവധി ആരാധകരാണ് ഉള്ളത്. അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമര്‍ വേഷങ്ങളും ചെയ്തുകൊണ്ടാണ് നടി തിളങ്ങിയത്. സൂപ്പര്‍ താരങ്ങളുടെയും യുവതാരങ്ങളുടെയുമെല്ലാം നായികയായി കാജല്‍ അഭിനയിച്ചിരുന്നു. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും താരം അഭിനയിച്ചിട്ടുണ്ട്.

മലയാളി പ്രേക്ഷകരെ ആവേശത്തിലാക്കി താരത്തിന്റെ പുതിയ വാര്‍ത്തയാണ് പുറത്ത് വന്നത്.മലയാളത്തിന്റെ സൂപ്പര്‍ താരം ദുല്‍ഖര്‍ സല്‍മാനൊപ്പമുള്ള ചിത്രത്തെക്കുറിച്ചാണ് താരം പറഞ്ഞിരിക്കുന്നത് ഇരുവരും ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. നടി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. തമിഴിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം തിരക്കുളള താരം ദുല്‍ഖറിനൊപ്പം ആദ്യമായി അഭിനയിക്കാന്‍ ഒരുങ്ങുകയാണെന്ന് തുറന്നുപറഞ്ഞു. തമിഴിലും മലയാളത്തിലുമായിട്ടാകും ഈ ചിത്രം ഒരുങ്ങുക.

അതേസമയം നൃത്ത സംവിധായിക ബ്രിന്ദ മാസ്റ്റര്‍ ഒരുക്കുന്ന ദുല്‍ഖര്‍ ചിത്രത്തിലാകും കാജല്‍ എത്തുകയെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയുണ്ടായിട്ടില്ല. നിലവില്‍ ക്വീനിന്റെ തമിഴ് പതിപ്പായ പാരിസ് പാരിസ് എന്ന ചിത്രമാണ് കാജല്‍ അഗര്‍വാളിന്റെതായി റിലീസിങ്ങിനൊരുങ്ങിക്കൊണ്ടിരിക്കുന്നത്. ശങ്കര്‍ സംവിധാനം ചെയ്യുന്ന കമല്‍ഹാസന്‍ ചിത്രം ഇന്ത്യന്‍ 2വിലും നായികയായി കാജല്‍ എത്തുന്നുണ്ട്. ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. തെന്നിന്ത്യന്‍ സൂപ്പര്‍ താരത്തിന്റെയും സുപ്പര്‍താരം ദുല്‍ഖര്‍ സല്‍മാന്റയും പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button