CinemaGeneralLatest NewsMollywoodNEWS

കുമ്പളങ്ങി നൈറ്റ്സിലെ ഫോറിന്‍ നായിക ഇനി സംവിധായിക

പുതിയ രാജ്യവും മലയാളികളും തന്നെ അതിശയപ്പെടുത്തിയെന്നും കുമ്പളങ്ങി നൈറ്റ്സിലെ ഫോറിന്‍ പെണ്മുഖം വ്യക്തമാക്കുന്നു

‘കുമ്പളങ്ങി നൈറ്റ്സ്’ എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷക പ്രീതി നേടിയ ജാസ്മിന്‍ മേറ്റിവിയര്‍ സംവിധായികയാകുന്നു. രണ്ടു ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം സ്ത്രീകളുടെ മുന്നേറ്റത്തെക്കുറിച്ചും അവരുടെ സ്വപ്നങ്ങളെക്കുറിച്ചും പങ്കുവെയ്ക്കുന്ന ചിത്രമായിരിക്കും.
‘കുമ്പളങ്ങി നൈറ്റ്സ്’ ടീം തന്നെ അത്ഭുതപ്പെടുത്തിയെന്നും സംവിധായക ആകാനുള്ള അതിയായ ആഗ്രഹം തോന്നിയത് ആ സിനിമയില്‍ നിന്ന് ലഭിച്ച എനര്‍ജി ആണെന്നും ജാസ്മിന്‍ മേറ്റിവിയര്‍ പറയുന്നു. പുതിയ രാജ്യവും മലയാളികളും തന്നെ അതിശയപ്പെടുത്തിയെന്നും കുമ്പളങ്ങി നൈറ്റ്സിലെ ഫോറിന്‍ പെണ്മുഖം വ്യക്തമാക്കുന്നു. ചിത്രത്തിന്റെ സംവിധായകന്‍ മധു സി നാരയണന്‍ എടുത്ത പ്രയത്നം താന്‍ നേരില്‍ കണ്ടതാണെന്നും അത് തന്നെയാണ് തന്നെയും സംവിധാന മോഹത്തിലേക്ക് തള്ളി വിറ്റതെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ജാസ്മിന്‍ വ്യക്തമാക്കുന്നു

ശ്യാം പുഷ്കരന്‍ രചന  നിര്‍വഹിച്ച ‘കുമ്പളങ്ങി നൈറ്റ്സ്’ 2019 വര്‍ഷത്തിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായിരുന്നു. സ്ത്രീ പക്ഷ സിനിമ എന്ന നിലയില്‍ കൈയ്യടി നേടിയ ചിത്രത്തില്‍ ജാസ്മിന്‍ മേറ്റിവിയര്‍  എന്ന അന്യദേശ നടിയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു. ശ്രീനാഥ് ഭാസിയുടെ പെയര്‍ ആയിട്ടാണ് ജാസ്മിന്‍ ചിത്രത്തില്‍ അഭിനയിച്ചത്.

shortlink

Related Articles

Post Your Comments


Back to top button