CinemaGeneralLatest NewsMollywoodNEWS

‘ദി പ്രീസ്റ്റ്’ തെന്നിന്ത്യന്‍ ഭാഷയിലേക്ക് മറ്റൊരു മമ്മൂട്ടി വിസ്മയം

ബോബി സഞ്ജയ്‌ ടീം തിരക്കഥ എഴുതിയ 'വണ്‍' എന്ന ചിത്രമാണ് മമ്മൂട്ടി ഒടുവിലായി പൂര്‍ത്തികരിച്ചത്.

2020 എന്ന വര്‍ഷം മമ്മൂട്ടി എന്ന നടനെ സംബന്ധിച്ച് നിരവധി മികച്ച പ്രോജക്റ്റുകള്‍ ആണ് കാത്തിരിക്കുന്നത്.. നവാഗതനായ ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ‘ദി പ്രീസ്റ്റ്’ എന്ന മമ്മൂട്ടി ചിത്രം തെന്നിന്ത്യന്‍ ഭാഷയിലെ മറ്റൊരു വിസ്മയ സിനിമയാകുമെന്നാണ് ആരാധക പ്രതീക്ഷ.

പുരോഹിതനായുള്ള മമ്മൂട്ടിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ചിത്രത്തിന്റെ വലിയ സാധ്യതകളെ മുന്നില്‍ നിര്‍ത്തുമ്പോള്‍ നേരെത്തെ പറഞ്ഞിരുന്ന പ്രോജക്റ്റുകള്‍ നീക്കിവെച്ചിട്ടാണ് മമ്മൂട്ടി ഈ സിനിമയ്ക്കായി ഡേറ്റ് നല്‍കിയതെന്നാണ് അണിയറസംസാരം. മമ്മൂട്ടിക്കൊപ്പം മഞ്ജുവാര്യര്‍ ആദ്യമായി ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ‘ദി പ്രീസ്റ്റ്’എന്ന സിനിമയ്ക്കുണ്ട്.

ബോബി സഞ്ജയ്‌ ടീം തിരക്കഥ എഴുതിയ ‘വണ്‍’ എന്ന ചിത്രമാണ് മമ്മൂട്ടി ഒടുവിലായി പൂര്‍ത്തികരിച്ചത്. ചന്ദ്രന്‍ എന്ന മുഖ്യമന്ത്രി കഥാപാത്രമായി രംഗത്തെത്തുന്ന മമ്മൂട്ടിയുടെ ‘വണ്‍’ മികച്ച പൊളിറ്റിക്കല്‍ സിനിമ ആകുമെന്നാണ് പ്രേക്ഷക പ്രതീക്ഷ.
ബിഗ്ബിയുടെ രണ്ടാം ഭാഗം സിബിഐ സീരിയസിന്റെ അഞ്ചാം ഭാഗം, സത്യന്‍ അന്തിക്കാട്- ഇക്ബാല്‍ കുറ്റിപ്പുറം ടീമിന്റെ സിനിമ. ഇതൊക്കെയും മമ്മൂട്ടിയുടെതായി ഈ വര്‍ഷം പ്രഖ്യാപിച്ച സിനിമകളാണ്. തട്ടുപൊളിപ്പന്‍ കോമേഴ്സ്യല്‍ സിനിമകളോട് മമ്മൂട്ടി മുഖം തിരിക്കുന്നുവെന്നാണ് പൊതുവേയുള്ള റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments


Back to top button