CinemaLatest NewsMollywoodNEWS

മലയാളത്തിന്റെ പ്രിയതാരം മന്യയുടെയും മകളുടെയും വിശേഷങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

 

ഒരുകാലത്ത് മലയാളത്തിന്റെ പ്രിയതാരമായിരുന്ന ജോക്കറിലും അപരിജിതനിലും തിളങ്ങിയ താരം മന്യ താരത്തിന്റെ പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ആഘോഷമാക്കിയിരിക്കുന്നത്. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും നടി തിളങ്ങിയിരുന്നു. വിവാഹ ശേഷം സിനിമ വിട്ട താരം കുടുംബ ജീവിതത്തിന് പ്രാധാന്യം നല്‍കുകയായിരുന്നു. സിനിമകളില്‍ പൂര്‍ണമായും പിന്‍വാങ്ങിയെങ്കിലും സോഷ്യല്‍ മീഡിയയില്‍ താരം സജീവമായി എത്താറുണ്ട് ഇപ്പോള്‍ ഏറെ ശ്രദ്ധേയമായിരിക്കുന്നത് ഇന്‍സ്റ്റഗ്രാമില്‍ നടി പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് മകള്‍ക്കൊപ്പമുളള ക്യട്ട് ചിത്രങ്ങളാണ് നടി പങ്കുവെച്ചിരിക്കുന്നത്. നാലു വയസുകാരിയായ മകള്‍ ഒമിഷ്‌കയുടെ പിറന്നാള്‍ ആഘോഷ ചിത്രങ്ങളായിരുന്നു നടി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്. ഭര്‍ത്താവിനും മകള്‍ക്കുമൊപ്പം അമേരിക്കയിലാണ് താരമിപ്പോള്‍. അവിടെ ഫിനാന്‍ഷ്യല്‍ അനലിസ്റ്റായി ജോലി ചെയ്യുന്നുമുണ്ട് മന്യ.

മലയാളത്തില്‍ വണ്‍മാന്‍ ഷോ, അപരിചിതന്‍. കുഞ്ഞിക്കൂനന്‍, സ്വപ്നക്കൂട്, രാക്ഷസ രാജാവ്, വക്കാലത്ത് നാരായണന്‍കുട്ടി, പറഞ്ഞ് തീരാത്ത വിശേഷങ്ങള്‍ തുടങ്ങിയവയാണ് മന്യ അഭിനയിച്ച ശ്രദ്ധേയ സിനിമകള്‍. മലയാളത്തിലെ മുന്‍നിര താരങ്ങളുടെയെല്ലാം നായികയായി മന്യ തിളങ്ങിയിരുന്നു. താരത്തിന്റെ സിനിമയിലേക്കുള്ള തിരിച്ചുവരവും ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്. എന്നാല്‍ തിരിച്ചുവരവിനെക്കുറിച്ച് ഇതുവരെ താരം വെളിപ്പെടുത്തിയിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button