GeneralLatest NewsMollywood

”സ്വന്തം നാട്ടില്‍ ഉയരുന്നതു നിയമം ലംഘിച്ച കെട്ടിടമാണെന്നു മനസ്സിലാകാത്ത എംഎല്‍എയും വാര്‍ഡു മെമ്ബറുമുണ്ടാകുമോ”, പ്രിയദര്‍ശന്‍

ഫ്ലാറ്റ് നിര്‍മിക്കാന്‍ അനുമതി കൊടുത്ത ഉദ്യോഗസ്ഥരെയും കൂട്ടുനിന്ന നേതാക്കളെയും കൂടെ അതേ ഫ്ലാറ്റില്‍ കെട്ടിയിട്ട ശേഷമാകും തകര്‍ക്കുമെന്നു പ്രിയദര്‍ശന്‍

മരട് ഫ്ലാറ്റ് പൊളിക്കല്‍ പലരും സിനിമയാക്കാന്‍ ഒരുങ്ങുകയാണ്. എന്നാല്‍ ഈ ഫ്ലാറ്റ് പൊളിക്കല്‍ വിഷയം താന്‍ സിനിമയാക്കിയാല്‍ അതിന്റെ ക്ലൈമാക്സ് ഒരിക്കലും ഇപ്പോള്‍ സംഭവിച്ചതാകില്ലെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍. ഫ്ലാറ്റ് നിര്‍മിക്കാന്‍ അനുമതി കൊടുത്ത ഉദ്യോഗസ്ഥരെയും കൂട്ടുനിന്ന നേതാക്കളെയും കൂടെ അതേ ഫ്ലാറ്റില്‍ കെട്ടിയിട്ട ശേഷമാകും തകര്‍ക്കുമെന്നു പ്രിയദര്‍ശന്‍ പറയുന്നു.

“മരടിലെ ഫ്ലാറ്റ് പൊളിക്കല്‍ സിനിമയായിരുന്നുവെങ്കില്‍ അതിന്റെ ക്ലൈമാക്സില്‍ ചെറിയൊരു വ്യത്യാസം വരുമായിരുന്നു. ഫ്ലാറ്റ് നിര്‍മിക്കാന്‍ അനുമതി കൊടുത്ത ഉദ്യോഗസ്ഥരെയും അതിനു കൂട്ടുനിന്ന നേതാക്കളെയും അതേ ഫ്ലാറ്റിലെവിടെയെങ്കിലും കെട്ടിയിട്ട ശേഷം ഫ്ലാറ്റ് തകര്‍ക്കുന്നു, ഇതായിരിക്കും തന്റെ ക്ലൈമാക്സ്. ഉദ്യോഗസ്ഥരും നിര്‍മാതാക്കളും നല്‍കിയതു വ്യാജ രേഖയാണെന്നു അവര്‍ക്കു എവിടെ നോക്കിയാലാണു കണ്ടെത്താനാകുക. സ്വന്തം നാട്ടില്‍ ഉയരുന്നതു നിയമം ലംഘിച്ച കെട്ടിടമാണെന്നു മനസ്സിലാകാത്ത എംഎല്‍എയും വാര്‍ഡു മെമ്ബറുമുണ്ടാകുമോ”, പ്രിയദര്‍ശന്‍ ചോദിക്കുന്നു.

“ഉയരുന്നതു കാണുമ്ബോഴെങ്കിലും അവര്‍ നോക്കേണ്ടതല്ലേ. അതുകൊണ്ടുതന്നെ മരട് സിനിമയായിരുന്നുവെങ്കില്‍ ഉണ്ടാകുമായിരുന്ന ക്ലൈമാക്സു തന്നെ ശരിക്കും അവിടെ ഉണ്ടാകേണ്ടതാണെന്നു ആരെങ്കിലും ആഗ്രഹിച്ചാല്‍ തെറ്റു പറയാനാകില്ല. ജനാധിപത്യ രാജ്യത്തില്‍ അതു നടക്കുമോ എന്നതു വേറെകാര്യം. ഇതിനു സഹായിച്ച ഉദ്യോഗസ്ഥര്‍ വര്‍ഷങ്ങള്‍ നീണ്ട കേസിനു ശേഷം അകത്തു പോയേക്കും. നേതാക്കളോ ?”, പ്രിയദര്‍ശന്‍ പ്രതകരിച്ചു.

shortlink

Related Articles

Post Your Comments


Back to top button