CinemaLatest NewsMollywoodNEWS

തന്റെ ജീവന് ഭീഷണിയുണ്ട് വെളിപ്പെടുത്തലുമായി പ്രശസ്ത സീരിയല്‍ താരം; കാരണം ഇവര്‍

 

മലയാളം ടെലിവിഷന്‍ പരമ്പരയിലൂടെ ആരാധകരുടെ പ്രിയതാരമായി മാറിയ താരമാണ് പ്രിയ മേനോന്‍ വാനമ്പാടി എന്ന സീരിയലില്‍ നെഗറ്റീവ് കഥാപാത്രമായി എത്തിയ താരത്തെ അത്രപ്പെട്ടന്ന് ടെലിവിഷന്‍ പ്രേക്ഷകര്‍ മറക്കില്ല. അത്രയേറെ താരം ആളുകള്‍ക്കിടയില്‍ സ്വാധീനം ചെല്ലുത്തിയിട്ടുണ്ട്.പ്രശസ്ത സീരിയലായ വാനമ്പാടിയിലെ നായികയുടെ ‘അമ്മ നടിയായി അഭിനയിക്കുന്ന പ്രിയമേനോന്റെ വീഡിയോ വൈറലാകുന്നു.ഇതാണ് ആരാധകര്‍ക്കിടയിലും ചര്‍ച്ചയായി മാറിയിരിക്കുന്നത്. വളരെയേറെ സങ്കടപ്പെട്ടാണ് പ്രിയ ഈ വീഡിയോയില്‍ കാണപ്പെട്ടത്.

തനിക്ക് വധ ഭീഷണിയുണ്ടെന്നും താന്‍ ആത്മഹത്യാ ചെയ്യുകയോ തനിക്ക് എന്തെങ്കിലും ജീവഹാനി ഉണ്ടാവുകയോ ചെയ്താല്‍ അവരാണ് കാരണമെന്നും പ്രിയ പറയുന്നു.താരത്തിന്റെ വെളിപ്പെടുത്തലിന് പിന്നില്‍ എന്താണ് കാരണം എന്നാണ് ചര്‍ച്ചയായി മാറിയിരിക്കുന്നത്.

എന്നാല്‍ ആരാണ് വധഭീഷണി ഉന്നയിച്ചതെന്നു ഇവര്‍ വ്യക്തമാക്കുന്നില്ല. തന്റെ ബന്ധുക്കള്‍ ആരും കേരളത്തിലില്ലെന്നും അവരൊക്കെ പുറത്താണെന്നും അറിയിക്കേണ്ടവരെ ഒക്കെ താന്‍ ഈ വിവരം അറിയിച്ചു വരുന്നെന്നും ഇവര്‍ പറയുന്നുണ്ട്.സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ് താരത്തിന്റെ വീഡിയോ.

shortlink

Related Articles

Post Your Comments


Back to top button