CinemaGeneralLatest NewsMollywoodNEWS

എജ്ജാതി മാറ്റം ; സാബുമോന്റയെ പഴയ ചിത്രം കണ്ട് അമ്പരന്ന് ആരാധകർ

‘നക്ഷത്രകണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി’ എന്ന ചിത്രത്തിലൂടെയായിരുന്നു സാബുവിന്റെ സിനിമാ അരങ്ങേറ്റം

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി പ്രേക്ഷകർക്ക് സുപരിചിതനായി മാറിയ താരമാണ് സാബു മോൻ. ഇപ്പോഴിതാ 18 വർഷങ്ങൾക്കു മുൻപത്തെ സാബുമോനെ കണ്ട് മൂക്കത്ത് വിരൽവയ്ക്കുകയാണ് സോഷ്യൽ മീഡിയ.

2002ൽ ‘നക്ഷത്രകണ്ണുള്ള രാജകുമാരൻ അവനുണ്ടൊരു രാജകുമാരി’ എന്ന ചിത്രത്തിൽ പൃഥ്വിരാജിന് ഒപ്പം ചെറിയൊരു റോളിൽ വന്നുപോയ സാബുമോൻ തന്നെയാണോ, ‘അയ്യപ്പനും കോശിയും’ എന്ന പുതിയ ചിത്രത്തിൽ പൃഥ്വിയ്ക്ക് ഒപ്പം അഭിനയിക്കുന്നതെന്നാണ്  സോഷ്യൽ മീഡിയ ചോദിക്കുന്നത്. ഈ ചിത്രത്തിലൂടെയായിരുന്നു സാബുവിന്റെ സിനിമാ അരങ്ങേറ്റവും.

 

പിന്നീട് ഏതാനും ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും തരികിട, ടേക്ക് ഇറ്റ് ഈസി പോലുള്ള ടെലിവിഷൻ പ്രോഗ്രാമുകളാണ് സാബുവിനെ ശ്രദ്ധേയനാക്കിയത്. തരികിട സാബു എന്ന വിളിപ്പേരിൽ അറിയപ്പെട്ട സാബുവിന്റെ കരിയറിൽ ഏറെ ബ്രേക്ക് സമ്മാനിച്ചത് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോ ആയിരുന്നു. മലയാളത്തിൽ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസിന്റെ ആദ്യ സീസണിൽ ടൈറ്റിൽ വിന്നറായ സാബുവിനെ തേടി സിനിമകളിൽ നിന്നും നിരവധി നല്ല കഥാപാത്രങ്ങൾ തേടിയെത്തി. ജനമൈത്രി, ജല്ലിക്കെട്ട്, തൃശൂർ പൂരം, ധമാക്ക തുടങ്ങി ചിത്രങ്ങളാണ് പോയവർഷം ഇറങ്ങിയ താരത്തിന്റയെ സിനിമകൾ. 18 വർഷങ്ങൾക്കു ശേഷം വീണ്ടും പൃഥ്വിരാജിനൊപ്പം സാബു ഒന്നിച്ചെത്തുന്ന ചിത്രമാണ് ‘അയ്യപ്പനും കോശിയും’.

shortlink

Related Articles

Post Your Comments


Back to top button