CinemaLatest NewsMollywoodNEWS

ഭാര്യ വന്നതോടെ സാജന്‍ നന്നായി; പുതിയ ചിത്രത്തെക്കുറിച്ച് തുറന്ന് പറഞ്ഞ് അജുവര്‍ഗീസ്

 

മലര്‍വാടിയിലൂടെ മലയാളികളുടെ പ്രിയതാരമായി മാറിയ താരമാണ് അജുവര്‍ഗീസ് താരത്തിന്റെതായി പുറത്തിറങ്ങുന്ന ചിത്രങ്ങള്‍ക്ക് വലിയ പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. നായകനായും സഹനായകനായും താരം മലയാള സിനിമയില്‍ തിളങ്ങി. താരത്തിന്റെ ചിത്രങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിച്ചത്. തൊണ്ണൂറുകളുടെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന സാജന്‍ ബേക്കറി എന്ന കുടുംബചിത്രത്തില്‍ നായകകഥാപാത്രമായി വരുന്നത് അജു വര്‍ഗീസാണ്. സിനിമയില്‍ അജുവിന്റെ ഭാര്യയായി വേഷമിടുന്നത് ഗ്രേസ് ആന്റണിയാണ്. ചിത്രത്തിന്റെ കഥാശകലം അജു വര്‍ഗീസ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

സാജന്‍, പുന്നമൂട്ടില്‍ ശമേല്‍ മാപ്പിളേടെ ഒരേ ഒരു സന്തതി. തന്റെ അപ്പന്‍ സാജന്റെ പേരില്‍ റാന്നിയില്‍ പണ്ട് 62ല്‍ ഒരു ബേക്കറി തുടങ്ങീട്ടും സാജന്റെ മനസും ശരീരവും അവിടെയൊന്നുമല്ലാരുന്നു. പല നാട്ടില്‍, പല കച്ചവടത്തിന്റെ പുറകെ പോയ സാജന്‍ പക്ഷെ ഒരിടത്തും വേരുറച്ചില്ല, എല്ലാ വട്ടവും നാട്ടിലേക്കു തിരിച്ചു വന്നപ്പോള്‍ മിച്ചം വന്നത് ജീവിതാനുഭവം ഇതിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പുതുമുഖം രഞ്ജിത മേനോന്‍ നായികയായി എത്തുന്നു ഗണേഷ് കുമാര്‍, ജാഫര്‍ ഇടുക്കി, ലെന, ഗ്രേസ് ആന്റണി തുടങ്ങിയ താര നിരയും ചിത്രത്തിലുണ്ട്. അജു വര്‍ഗീസ്, അരുണ്‍ ചന്ദു എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചിക്കുന്നത്. താരത്തിന്റെ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍

shortlink

Related Articles

Post Your Comments


Back to top button