CinemaLatest NewsMollywoodNEWS

മമ്മൂട്ടി ചിത്രം ഹിറ്റ്‌ലര്‍ മാധവന്‍കുട്ടിയുമായി ബിഗ് ബ്രദറിന് ബന്ധമുണ്ടോ തുറന്ന് പറഞ്ഞ് സംവിധായകന്‍ സിദ്ദിഖ്

 

മലയാളി പ്രേക്ഷക ഹൃദയങ്ങളില്‍ ഇന്നും നിറഞ്ഞു നില്‍ക്കുന്ന സൂപ്പര്‍ ഹിറ്റ് ചിത്രമാണ് മമ്മൂട്ടി നായകനായി എത്തിയ ഹിറ്റ്‌ലര്‍ . ചിത്രത്തില്‍ വന്‍ താര നിരതന്നെയാണ് അണിനിരന്നത്. മമ്മൂട്ടി ഹിറ്റ്ലര്‍ മാധവന്‍കുട്ടി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ‘ഹിറ്റ്ലര്‍’ എന്ന പേരുള്ള ചിത്രം സിദ്ദിഖ് സംവിധാനം ചെയ്യുന്നത് 1996ലാണ്. സഹോദരിമാരോട് അളവറ്റ സ്‌നേഹമുള്ള ഒരു മൂത്തസഹോദരന്റെ കഥയാണ് ചിത്രം പറഞ്ഞത്. വര്‍ഷങ്ങള്‍ക്ക് ശേഷം മോഹന്‍ലാല്‍ നായകനാകുന്ന തന്റെ പുതിയ ചിത്രത്തിന് ബിഗ് ബ്രദര്‍’ എന്ന് തന്നെ പേര് നല്‍കിയിരിക്കുകയാണ് സിദ്ദിഖ്. ഈ രണ്ടു ചിത്രങ്ങളും തമ്മില്‍ ബന്ധമുണ്ടോ അല്ലെങ്കില്‍ എങ്ങനെയാണ് അവ വ്യത്യാസപ്പെട്ടിരിക്കുന്നത്?എന്ന ആരാധകരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരവുമായാണ് സിദ്ദിഖ് എത്തിയത്.

ബിഗ് ബ്രദറില്‍ കുടുംബത്തിന്റെ രക്ഷകനാകുന്ന നായകനായാണ് മോഹന്‍ലാല്‍ എത്തുന്നത്. ‘ഹിറ്റ്ലര്‍,ക്രോണിക്ക് ബാച്ചിലര്‍’ തുടങ്ങിയ ചിത്രങ്ങളിലും സമാനമായ കഥാപാത്രങ്ങളുണ്ട്. പക്ഷേ കഥ വേറെ തന്നെയാണ്,’ ‘ദി ഹിന്ദു’വിനു നല്‍കിയ അഭിമുഖത്തില്‍ സിദ്ദിഖ് ചിത്രത്തെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത്.സൂപ്പര്‍ താരം ലാലേട്ടന്‍ നായകനായി എത്തുന്ന ചിത്രം ബിഗ് ബ്രദര്‍’ നാളെ തിയേറ്ററുകളില്‍ എത്തും.താരത്തിന്റെ മാസ് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകരും

shortlink

Related Articles

Post Your Comments


Back to top button