CinemaGeneralLatest NewsMollywoodNEWS

ലാലേട്ടൻ പാടിയെന്ന് അവകാശപ്പെടുന്ന ഗാനം വിവാദമായപ്പോൾ ഗായകൻ പോസ്റ്റ് വലിച്ചുമുങ്ങി ; വിട്ടുകൊടുക്കാതെ സോഷ്യൽ മീഡിയ

1985 ല്‍ പുറത്തിറങ്ങിയ ഉയരും ഞാന്‍ നാടാകെ എന്ന ചിത്രത്തിലെ ‘മാതള തേനുണ്ണാന്‍’ എന്ന ഗാനം ധർമ്മജൻ ഷോയിലൂടെ പാടുകയുണ്ടായി.

ബിഗ് ബോസ് സീസൺ രണ്ടിലെ അവതാരകനായി എത്തുന്നത് മലയാളികളുടെ പ്രിയ നടൻ മോഹൻലാൽ ആണ്. അദ്ദേഹമാണ് ഷോയുടെ മുഖ്യ ആകർഷണവും. ചെന്നൈ ഇവിപി ഫിലിം സിറ്റിയിൽ ആരംഭിച്ച ഷോ വളരെ മനോഹരമായി തന്നെ ആറ് ദിവസവും പൂർത്തിയാക്കിയിട്ടുണ്ട്. മത്സരാർത്ഥികൾ ആയെത്തിയവർ മാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും നിറയുന്നതിന് പിന്നാലെയാണ് ഇപ്പോൾ മോഹൻലാലിനെ ചുറ്റിപറ്റി വിവാദം തല പൊക്കിയത്. ധർമ്മജൻ അതിഥിയായി എത്തിയ എപ്പിസോഡിലാണ് വിവാദത്തിനു ആസ്പദമായ സംഭവം നടക്കുന്നത്.

1985 ല്‍ പുറത്തിറങ്ങിയ ഉയരും ഞാന്‍ നാടാകെ എന്ന ചിത്രത്തിലെ ‘മാതള തേനുണ്ണാന്‍’ എന്ന ഗാനം ധർമ്മജൻ ഷോയിലൂടെ പാടുകയുണ്ടായി. അതിനുശേഷമാണ് ഈ ഗാനം ആരാണ് പാടിയതെന്ന്   ധർമ്മജന് അറിയുമോ എന്ന് മോഹൻലാൽ ചോദിക്കുന്നത്. എന്നാൽ തനിക്ക് അറിയില്ലെന്ന് പറഞ്ഞ ധർമ്മൂനോട് ആ ഗാനം താൻ ആണ് പാടിയതെന്നു മോഹൻലാൽ പറയുകയുണ്ടായി. താരത്തിന്റെ ഈ വാദമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഗാനം ആലപിച്ച മുരളിയും, മകൾ നീതയും വാദത്തിനെതിരെ രംഗത്ത് വന്നിരുന്നു. നിരവധി ആളുകളാണ് ഇവർക്ക് പിന്തുണയുമായി വന്നത്.

എന്നാൽ വിവാദം പുകയുന്നതിന്റെ ഇടയിലാണ് മുരളിയും മകളും പോസ്റ്റ് പിൻവലിച്ചത്. എന്തിനു വേണ്ടിയാണ് പോസ്റ്റ് പിൻവലിച്ചത് എന്ന കാര്യത്തിൽ വ്യക്തത ഇല്ലെങ്കിലും ഇപ്പോഴും സോഷ്യൽ മീഡിയ വിട്ടു കൊടുക്കുന്ന ലക്ഷണം ഇല്ല. ഇനി വരുന്ന എപ്പിസോഡുകളിൽ ലാലേട്ടൻ മാപ്പ് പറയണം എന്ന് തന്നെയാണ് അവർ ഉയർത്തുന്ന ആവശ്യം. അതേ സമയം താൻ പാടി അഭിനയിച്ചു എന്നാണ് ലാലേട്ടൻ ഉദ്ദേശിച്ചതെന്നാണ് ചില ആരാധകർ പങ്ക് വയ്ക്കുന്നത്.

Related Articles

Post Your Comments


Back to top button