CinemaLatest NewsMollywoodNEWS

ലൊക്കേഷനില്‍ കുസൃതിയുമായി ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യര്‍

 

മലയാളത്തിന്റെ പ്രിയ താരമാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യര്‍ നിരവധി ആരാധകരാണ് താരത്തിന്‍ ഉള്ളത്. മലയാളത്തില്‍ മാത്രമല്ല തമിഴകത്തിനും ഏറെ പ്രിയപ്പെട്ടവളായി മാറിയിരിക്കുകയാണ് മഞ്ജുവാര്യര്‍ ധനുഷിന്റെ നായികയാണ് താരം തമിഴില്‍ അരങ്ങേറിയിരിക്കുന്നത്. താരത്തിന്റെ പുതിയ വിശേഷമാണ് ആരാധകര്‍ ഒന്നടക്കം ഏറ്റെടുത്തിരിക്കുന്നത്.

പാട്ടിനൊപ്പം കുസൃതികള്‍ കാട്ടി ഹാപ്പിയായി മഞ്ജു വാര്യര്‍. ചതുര്‍മുഖം സിനിമാ ലൊകേഷനില്‍ നിന്നുള്ള വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സണ്ണി വെയ്നാണ് ചിത്രത്തിലെ നായകന്‍. സിനിമ ഒരു ഹൊറര്‍ ത്രില്ലറാണ്. രഞ്ജിത്ത് കമല ശങ്കര്‍, സലീല്‍ വി എന്നിവര്‍ ചേര്‍ന്നാണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. ആസിഫ് അലി ചിത്രമായ കോഹിനൂറിന് തിരക്കഥയൊരുക്കിയത് ഇരുവരും ചേര്‍ന്നായിരുന്നു. ജിസ് ടോംസ് മൂവിയുടെ ബാനറില്‍ ജിസ് തോമസും ജസ്റ്റിന്‍ തോമസും ചേര്‍ന്നാണ് നിര്‍മ്മാണം.താരത്തിന്റെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ഇപ്പോള്‍ ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button