BollywoodCinemaLatest NewsNEWS

സിദ്ധാര്‍ത്ഥ് മല്‍ഹോത്രയുടെ ജന്മദിനം ആഘോഷമാക്കി ബോളിവുഡ് താരങ്ങള്‍

 

ബോളിവുഡിന്റെ സൂപ്പര്‍ താരമാണ് സിദ്ധാര്‍ത്ഥ് മല്‍ഹോത്ര ഒട്ടുമിക്ക ഭാഷകളിലും നിരവധി ആരാധകരുള്ള താരത്തിന്റെ ചിത്രങ്ങളെല്ലാം സൂപ്പര്‍ ഹിറ്റുകളാണ്. ബോളിവുഡില്‍ നിറഞ്ഞു നില്‍ക്കുന്ന താരത്തിന്റെ ജന്മദിനം ആഘോഷമാക്കിയിരിക്കുകയാണ് ബോളിവുഡ് താരങ്ങള്‍. നടന്റെ ജന്മദിനാഘോഷത്തിന് അര്‍ദ്ധരാത്രി നടന്ന പരിപാടിയില്‍ ബോളിവുഡ് താരങ്ങള്‍ പങ്കെടുത്തു. അദ്ദേഹത്തിന്റെ വസതിയില്‍ അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സുഹൃത്തുക്കളും സഹതാരങ്ങളുമാണ് ആഘോഷത്തില്‍ പങ്കെടുത്തത്. കാമുകി കിയാര അദ്വാനിയും ഒപ്പം ഉണ്ടായിരുന്നു, മെഴുകുതിരികള്‍ കത്തിച്ച് ഗാനത്തോടെ താരം കേക്കുകള്‍ മുറിക്കുന്ന വീഡിയോയില്‍ കാണാം. താരത്തിന്റെ പിറന്നാള്‍ ഫോട്ടോകള്‍ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. പിറന്നാളുകാരന്‍ തന്റെ എല്ലാ അതിഥികളുമൊത്തുള്ള ഫോട്ടോകള്‍ക്ക് പോസ് ചെയ്യുന്നതായി കാണാം. കിയാരയുമായും കരണ്‍ ജോഹറിനൊപ്പം പോസ് ചെയ്യുന്നതും ‘മര്‍ജാവാന്‍’ സംവിധായകന്‍ മിലാപ് സാവേരിയുടെ വിശാലമായ പുഞ്ചിരി നല്‍കുന്നതും വരെയുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button