CinemaGeneralLatest NewsMollywoodNEWS

ഏട്ടന്മാർക്കൊപ്പം ഉണ്ണി മുകുന്ദന്റയെ സെൽഫി ; എല്ലാവരും പഴനിക്ക് പോവാണോ എന്ന് ആരാധക‍‍ർ

നിരവധി കമന്‍റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.

മമ്മൂട്ടി, മോഹൻലാൽ, ജയറാം, ദിലീപ്, സിദ്ദിഖ്, കുഞ്ചാക്കോ ബോബൻ, ജയസൂര്യ, ഉണ്ണി മുകുന്ദൻ എന്നിവരൊരുമിച്ചുള്ള പുത്തൻ സെൽഫിയാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ഹിറ്റയിരിക്കുന്നത്.   പോസ്റ്റ് ഡിന്ന‍ർ സെൽഫി എന്നു പറഞ്ഞാണ് ഉണ്ണി മുകുന്ദൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്. നടൻ മമ്മൂട്ടിയാണ് സെൽഫി പക‍ർത്തിയിരിക്കുന്നത്.

നിരവധി കമന്‍റുകളാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. നടുക്ക് നിൽക്കുന്ന ചുള്ളൻ പൊളി ആണല്ലോ, ജയറാമേട്ടൻ ഇപ്പോ ചിരിച്ചു മരിക്കുമല്ലോ…എന്താണോ ഇത്ര വലിയ തമാശ, കിടിലൻ സെൽഫി എല്ലാവരും പഴനിക്ക് പോവാണോ ? തലയൊക്കെ മൊട്ടയടിച്ചിട്ട് എന്നൊക്കെയാണ് ചിലരുടെ കമന്‍റുകള്‍.

 

ഫോട്ടോ എടുക്കുന്ന പയ്യൻ സൂപ്പർ, സൂപ്പർ സ്റ്റാർസ് സെൽഫി, എല്ലാവരെയും ഒരുമിച്ച് ഇങ്ങനെ കണ്ടിട്ട് കുറേ ദിവസമായി തുടങ്ങിയ കമന്‍റുകളുമുണ്ട്. കൂട്ടത്തിൽ ഏവരേയും പൊട്ടിചിരിപ്പിച്ച ഒരു കമന്‍റുമുണ്ട്.  ഇല്ലുമിനാറ്റിയെ ഒഴിവാക്കി അല്ലെ എന്നതാണ് ഈ കമന്‍റ്. ഇപ്പോഴത്തെ മറ്റ് നടന്മാരായ പൃഥ്വി, ഫഹദ്, ആസിഫ് എന്നിവരടക്കമുള്ളവ‍ർ ചിത്രത്തിൽ ഇല്ലല്ലോയെന്നൊക്കെയും ചിലർ‍ കമന്‍റുകളുമായി എത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button