CinemaKollywoodLatest NewsNEWS

ഇത് അരവിന്ദ് സ്വാമി തന്നെയാണോ.? ഞെട്ടി തരിച്ച് ആരാധകര്‍

 

മലയാളി  പ്രേക്ഷകര്‍ക്ക് ത്രീഡി വിസ്മയം സമ്മാനിച്ച കുട്ടിച്ചാത്തനിലൂടെ അഭിനയ രംഗം കീഴടക്കിയ പ്രിയതാരമാണ് അരവിന്ദ് സ്വാമി പിന്നീട് മലയാളത്തിന് പുറമെയും നിരവധി ചിത്രങ്ങളില്‍ നായകനായും വില്ലനായും അദ്ദേഹം തിളങ്ങി താരത്തിന്റെ പുതിയ വിശേഷമാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.തലൈവി’യിലെ അരവിന്ദ് സ്വാമിയുടെ ലുക്കാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. ചിത്രത്തില്‍ തമിഴ്നാട് മുഖ്യമന്ത്രിയും താരവുമായിരുന്ന എംജിആറിന്റെ വേഷത്തിലാണ് താരം എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്കും ടീസറും ഏവരിലും കൗതുകമുണര്‍ത്തുന്നതാണ്. വെറും ഒരു സിനിമാതാരം ആയിരുന്നില്ല ഇന്ത്യന്‍ സിനിമയ്ക്ക് എംജിആര്‍, 20-ാം നൂറ്റാണ്ടില്‍ ഏറെ സ്വാധീനം ചെലുത്തിയ ഫാഷന്‍ ഐക്കണ്‍ കൂടിയായിരുന്നു എംജിആര്‍. ജയലളിതയുടെ ജീവിത കഥ പറിയുന്ന ചിത്രമാണ് തലൈവി’. വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കങ്കണ റണാവത്താണ് ജയലളിതയുടെ വേഷത്തില്‍ എത്തുന്നത്. ശശികലയുടെ റോളില്‍ പ്രിയാമണിയാണ് ചിത്രത്തില്‍ എത്തുന്നത്. ബാഹുബലിയുടെ രചയിതാക്കളായ വിജയേന്ദ്ര പ്രസാദ് ആണ് ചിത്രത്തിന്റെ സംഭാഷണം ഒരുക്കിയിരിക്കുന്നത്.

ജയലളിതയുടെ മരുമകനില്‍ നിന്നും എന്‍ ഒസി വാങ്ങിയാണ്? അണിയറപ്രവര്‍ത്തകര്‍ ചിത്രം നിര്‍മ്മിക്കുന്നത്. അതുകൊണ്ട് തന്നെ ജയലളിതയുടെ ഒഫീഷ്യല്‍ ബയോപിക് എന്ന വിശേഷണം കൂടി ചിത്രത്തിനുണ്ട്. വിഷ്ണു വര്‍ധന്‍ ഇന്ദൂരി, ശൈലേഷ് ആര്‍ സിംഗ് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലാണ് എത്തുന്നത്. സൂപ്പര്‍ താരങ്ങള്‍ ജോഡികളായി എത്തുന്ന പുത്തന്‍ ചിത്രത്തിന്റെ വരവിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button