CinemaLatest NewsNEWSTollywood

ആരാധകരുമായി തന്റെ പുതിയ വിശേഷം പങ്കുവെച്ച് പ്രഭാസ്

വീണ്ടും പുതിയ ചിത്രവുമായി പ്രഭാസ്

 

സിനിമാലോകത്തെ മുഴുവന്‍ വിസ്മയത്തില്‍ ആക്കിയ ചിത്രമായിരുന്നു ബാഹുബലി 1 ഉം 2 വും ചിത്രത്തില്‍ ആരാധകരെ മുഴുവന്‍ ആവേശത്തിലാക്കി ഗംഭീര പ്രകടനമാണ് പ്രഭാസ് കാഴ്ചവെച്ചത്. പ്രഭാസിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായിരുന്നു അത്. ലോകം മുഴുവന്‍ നിരവധി ആരാധകരുള്ള താരത്തിന്റെ പുതിയ വിശേഷമാണ് ആരാധകര്‍ ഇപ്പോള്‍ ഏറ്റെടുത്തിരിക്കുന്നത്. ബോക്സ് ഓഫീസില്‍ റെക്കോഡുകള്‍ സ്വന്തമാക്കിയ സാഹോയ്ക്ക് ശേഷം ആരാധകര്‍ക്ക് വീണ്ടും ആഘോഷമാക്കാന്‍ വീണ്ടും പുതിയ ചിത്രവുമായി എത്തുകയാണ് പ്രഭാസ്. പൂജ ഹെഗ്ഡേ-പ്രഭാസ്എന്നിവര്‍ താരജോഡികളായി അഭിനയിക്കുന്ന ബിഗ്ബജറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് ജനുവരി 17 ന് വീണ്ടും തുടങ്ങും. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ താരം തന്നെയാണ് പുതിയ വിശേഷം ആരാധകരുമായി പങ്കുവെച്ചത്.

2015 ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ത്രില്ലര്‍ ജില്ലിന്റെ സംവിധായകന്‍ രാധാകൃഷ്ണകുമാറാണ് പ്രഭാസിന്റെ പുതിയ ചിത്രം ഒരുക്കുന്നത്. അതേസമയം ചിത്രത്തിന്റെ പേര് അണിയറപ്രവര്‍ത്തകര്‍ ഇതുവരെയും പുറത്തുവിട്ടില്ല. നേരത്തേ പുതിയ സിനിമ ജാന്‍ ആണെന്ന വാര്‍ത്ത പുറത്തുവന്നിരുന്നു. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. തെലുങ്ക്, ഹിന്ദി, തമിഴ് എന്നീ ഭാഷകളിലാണ് ചിത്രം എത്തുന്നത്. കൂടാതെ, മറ്റുഭാഷകളിലേക്ക് മൊഴിമാറ്റവും ഉണ്ടാകുമെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഷൂട്ടിങ്ങിനായി ഹൈദരാബാദ് അന്നപൂര്‍ണ സ്റ്റുഡിയോയില്‍ വന്‍ സെറ്റാണ് ഒരിക്കിയിരിക്കുന്നത്. താരത്തിന്റെ പുതിയ ബ്രമാണ്ഡ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button