പുതിയ സിനിമ വിശേഷവുമായി കല്യാണി പ്രിയദര്‍ശന്‍

 

 

മലയാളത്തിന്റെ പ്രിയതാരമായ ലിസിയുടെയും പ്രിയദര്‍ശന്റെയും മകളായി സിനിമാ ലോകത്തിന്റെ ശ്രദ്ധ നേടി പ്രിയ താരമാണ് കല്യാണി പ്രിയദര്‍ശന്‍. താരത്തിന്റെ വിശേഷങ്ങളെല്ലാം വളരെ വേഗത്തിലാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്.മലയാളത്തില്‍ ദുല്‍ഖറിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തിന് ശേഷം തമിഴകത്തില്‍ സൂപ്പര്‍ ചിത്രത്തിനായി തയ്യാറെടുക്കുകയാണ് താരം.വെങ്കട് പ്രഭുവിന്റെ സംവിധാനത്തില്‍ ചിമ്പു എന്ന എസ്ടിആര്‍ നായകനായി എത്തുന്ന ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശന്‍ നായികയാകും. ഒന്നര വര്‍ഷം മുമ്പ് പ്രഖ്യാപിച്ച പ്രൊജക്റ്റ് ചിമ്പുവിന്റെ തിരക്കും ഉള്‍പ്പടെയുള്ള കാരണങ്ങളാല്‍ നീണ്ടു പോകുകയായിരുന്നു. ഇതിനിടെ മറ്റൊരു താരത്തെ കൊണ്ടുവരാനായി ശ്രമിക്കുന്നുവെന്നും നിര്‍മാതാവ് സുരേഷ് കാമാച്ചി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ താരത്തിന്റെ അമ്മ കൂടി മുന്‍കൈയെടുത്ത് നടത്തിയ ചര്‍ച്ചകളുടെ ഫലമായി എസ്ടിആര്‍ തന്നെ നായകനായി ചിത്രം ഷൂട്ടിംഗിലേക്ക് നീങ്ങുകയാണ്. ഇന്നലെ പൊങ്കല്‍ ദിനത്തിലാണ് ചിത്രത്തിലെ പ്രധാന താരങ്ങളെയും അണിയറ പ്രവര്‍ത്തകരെയും പ്രഖ്യാപിച്ചത്. ആദ്യനാളുകളില്‍ തന്നെ കല്യാണിയെ തന്നെയായിരുന്നു നായികയായി പരിഗണിച്ചത്. താരത്തിന്റെ തമിഴ് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍

 

 

Share
Leave a Comment