GeneralLatest NewsMollywood

‘ജീവിതത്തിലെ തെറ്റായ തീരുമാനം ആയിരുന്നു അയാള്‍; വ്യക്തി താല്‍പര്യങ്ങള്‍ക്കായി അയാള്‍ എന്നെ ഉപയോഗിച്ചു”; മീര വാസുദേവ്

അതെല്ലാം ഈ വ്യക്തി പല കാരണങ്ങള്‍ പറഞ്ഞ് മുടക്കി. പകരം അയാള്‍ക്ക് താല്‍പര്യമുള്ള നടിമാര്‍ക്ക് അവസരം നല്‍കി. ഞാന്‍ മുംബൈയില്‍ ആയിരുന്നതുകൊണ്ട് അതൈാന്നും അറിഞ്ഞതേയില്ല

മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് തന്മാത്ര. ബ്ലെസ്സി സംവിധാനം ചെയ്ത ഈ ചിത്രത്തിലെ നായികയായി എത്തി മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മീരാ വാസുദേവ്. തന്മാത്രയിലെ വേഷത്തിന് മികച്ച അഭിപ്രായമാണ് മീരയ്ക്ക് ലഭിച്ചത്. എന്നാല്‍ പിന്നീട് അത്രയും ശ്രദ്ധിക്കപ്പെട്ട വേഷങ്ങള്‍ താരത്തിനു ലഭിച്ചില്ല എന്ന് തന്നെ പറയാം. അതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോള്‍ മീര.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ തെറ്റ് താന്‍ തിരഞ്ഞെടുത്ത മാനേജര്‍ ആയിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് നടി. അയാളുടെ വ്യക്തി താല്‍പര്യങ്ങള്‍ക്കായി തന്റെ പ്രൊഫഷന്‍ ഉപയോഗിച്ചുവെന്നാണ് താരത്തിന്റെ തുറന്നു പറച്ചില്‍.

”തന്മാത്രയ്ക്ക് ശേഷം ഒരുപാട് ഓഫറുകള്‍ വന്നിരുന്നു. പക്ഷേ എന്റെ പ്രധാന പ്രശ്നം ഭാഷയായിരുന്നു. അങ്ങനെയാണ് ഒരു മാനേജറെ കണ്ടെത്തുന്നത്. അതായിരുന്നു ജീവിതത്തിലെ തെറ്റായ ചോയ്സ്. അയാളുടെ വ്യക്തി താല്‍പര്യങ്ങള്‍ക്കായി എന്റെ പ്രൊഫഷന്‍ ഉപയോഗിച്ചു. അഭിനയിച്ച പല ചിത്രങ്ങളുടെയും കഥ ഞാന്‍ കേട്ടിട്ടു പോലുമില്ല. അയാളെ വിശ്വസിച്ച്‌ ഡേറ്റ് നല്‍കിയ സിനിമകളൊക്കെ പരാജയമായിരുന്നു. മികച്ച സംവിധായകര്‍ പലരും എന്നെ അഭിനയിപ്പിക്കാന്‍ ആഗ്രഹിച്ചിരുന്നുവെന്ന് പിന്നീടാണ് അറിഞ്ഞത്. അതെല്ലാം ഈ വ്യക്തി പല കാരണങ്ങള്‍ പറഞ്ഞ് മുടക്കി. പകരം അയാള്‍ക്ക് താല്‍പര്യമുള്ള നടിമാര്‍ക്ക് അവസരം നല്‍കി. ഞാന്‍ മുംബൈയില്‍ ആയിരുന്നതുകൊണ്ട് അതൈാന്നും അറിഞ്ഞതേയില്ല.” മീര പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button