CinemaLatest NewsMollywoodNEWS

മമ്മൂക്കയുടെ കൂടെ അഭിനയിക്കാനുള്ള അവസരം ലഭിച്ചതില്‍ ഞാന്‍ എക്‌സൈറ്റഡാണ് ;നിഖില വിമല്‍

അത്തരമൊരു വേഷമാണ് പുതിയ സിനിമയിലുള്ളത്

 

ഗ്രാമീണ പെണ്‍കുട്ടിയായി എത്തി മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് നിഖില വിമല്‍ ലവ് 24ണ്മ7 എന്ന ചിത്രത്തിലൂടെയാണ് താരം മലയാള സിനിമയിലേക്ക് എത്തുന്നത്. നിറഞ്ഞ പ്രേക്ഷക സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. ശ്രീബാല കെ. മേനോന്‍ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രമായിരുന്നു ഇത് തുടര്‍ന്ന് ഒരിടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്റെ നായികയായി അരവിന്ദന്റെ അതിഥികളിലൂടെ ഗംഭീര തിരിച്ചുവരവാണ് താരം നടത്തിയത്. പിന്നീട് നിഖില ഫഹദ് ഫാസില്‍ ചിത്രമായ ഞാന്‍ പ്രകാശനിലും മികച്ച ഒരു കഥാപാത്രമായി എത്തിയിരുന്നു. പിന്നീട് മേരാ നാം ഷാജിയിലും ഒടുവില്‍ ദുല്‍ഖര്‍ നായകനായെത്തിയ ഒരു യമണ്ടന്‍ പ്രേമകഥയിലും നായികയായി നിഖിലയെ പ്രേക്ഷകര്‍ കണ്ടു. ഇപ്പോള്‍ മമ്മൂട്ടി ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നതിന്റെ എക്സൈറ്റ്മെന്റിലാണ് നിഖില.

മമ്മൂക്കയുടെ കൂടെ അഭിനയിക്കാനുള്ള അവസരം ലഭിച്ചതില്‍ ഞാന്‍ എക്‌സൈറ്റഡാണ്. ആ സിനിമയുടെ ഷൂട്ടിങ് തുടങ്ങി. മമ്മൂക്കയുടെ പടത്തില്‍ പ്രധാനപ്പെട്ടൊരു വേഷം ചെയ്യാന്‍ അവസരം കിട്ടുക എന്നത് തന്നെ വലിയ കാര്യമാണ്. അത്തരമൊരു വേഷമാണ് പുതിയ സിനിമയിലുള്ളത്. അതില്‍ എക്‌സൈറ്റഡാണ്. ഒപ്പം ഇത്തിരി ടെന്‍ഷനുമുണ്ട്.’ മാതൃഭൂമിയുമായുള്ള അഭിമുഖത്തിലാണ് താരം പുതിയ ചിത്രത്തെക്കുറിച്ച് പറഞ്ഞത്.

മമ്മൂട്ടി നായകനാകുന്ന ദ് പ്രീസ്റ്റ് ആണ് നിഖിലയുടെ പുതിയ ചിത്രം. ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായിക. ജോഫിന്‍ ടി ചാക്കോ തന്നെ കഥയെഴുതിയ ചിത്രത്തില്‍ വന്‍ താരനിരതന്നെ അണിനിരക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. താരത്തിന്റെ പതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകരും.

shortlink

Related Articles

Post Your Comments


Back to top button