CinemaLatest NewsMollywoodNEWS

പുതിയ ചിത്രങ്ങള്‍ പങ്കുവെച്ച് സിനിമസീരിയല്‍ താരം സ്വാസിക ;ഏറ്റെടുത്ത് ആരാധകര്‍

 

മലയാളികളുടെ ഹൃദയം കീഴടക്കിയ സിനിമകളിലൂടെയും സീരിയലുകളിലൂടെയും ആരാധകരുടെ പ്രിയതാരമായി മാറിയ സ്വാസികയുടെ പുതിയ വിശേഷമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ചതാണ് സീത സീരിയലും അതുപോലെ സ്വാസികയെയും. സീതയുടെയും ഇന്ദ്രന്റെയും കഥാപാത്രം ഇപ്പോഴും പ്രേക്ഷകര്‍ മറന്നിട്ടില്ല. ആരാധകരെ നിരന്തരം അത്ഭുതപ്പെടുത്തുന്ന താരം പുതിയ ലുക്കിലുള്ള ചിത്രങ്ങളുമായാണ് ഇതവണയും എത്തിയിരിക്കുന്നത്.

അടുത്തിടെ നടത്തിയ ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് സ്വാസിക ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ചുവന്ന സാരിയില്‍ അതിമനോഹരിയായിട്ടാണ് സ്വാസിക പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

മനസ് ഒരു പെണ്‍കുട്ടിയെപ്പോലെയും, സമീപനം ഒരു യുവതിയെ പോലെയും ഒരു സ്ത്രീയെപോലെ ശക്തയായിരിക്കുകയും ചെയ്യുക എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്. ഇതിനോടകം തന്നെ താരത്തിന്റെ പുതിയ ചിത്രങ്ങളും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.മലയാള സിനിമയില്‍ സൂപ്പര്‍ താരങ്ങളിലൂടെ ഒപ്പവും താരം അഭിനയിച്ചിട്ടുണ്ട് സ്വാസിക. ആ കഥാപാത്രങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments


Back to top button