CinemaLatest NewsMollywoodNEWS

ലാലിന്റെ മകള്‍ മോണികയുടെ പുതിയ മേക്കോവര്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ

 

മലയാള സിനിമയില്‍ തന്റേതായ അഭിനയമികവു കൊണ്ട് നിറഞ്ഞു നില്‍ക്കുന്ന ആരാധകരുടെ പ്രിയതാരമാണ് നടന്‍ ലാല്‍. സംവിധായകനായിട്ടാണ് താരം അരങ്ങേറ്റം കുറിച്ചത്. പ്രേക്ഷകമനസില്‍ തങ്ങി നില്‍ക്കുന്ന ഒരുപാട് കഥാപാത്രങ്ങള്‍ ചെയ്ത നടന്‍ കൂടിയാണ് അദ്ദേഹം. നടന്റെ കുടുംബ വിശേഷങ്ങളൊക്കെ പ്രേക്ഷകര്‍ സ്വന്തം വീട്ടിലെ വിശേഷങ്ങള്‍ പോലെ ഏറ്റെടുക്കാറുണ്ട്. നടന്റെ മകള്‍ മോനിക്കയുടെ വിവാഹവും ബേബി ഷവര്‍ ചിത്രങ്ങളുമെല്ലാം ആരാധകര്‍ ഏറ്റെടുത്തിരുന്നു. ഇപ്പോഴിതാ മോനിക്കയുടെ പുതിയ മേക്കോവര്‍ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയ ശ്രദ്ധേയമാക്കുന്നത്.കുഞ്ഞായതിന് ശേഷം 82 കിലോ വരെയാണ് മോനിക്ക തടി വച്ചത്. എന്നാല്‍ ഇപ്പോള്‍ മോനിക്ക പങ്കുവച്ച ഒരു ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലാകുകയാണ്. തന്റെ ശരീര ഭാരം കുറച്ചതിനെക്കുറിച്ചുള്ള ചിത്രങ്ങളാണ് താരപുത്രി തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവച്ചിരിക്കുന്നത്. 8 മാസം കൊണ്ട്, ഡയറ്റിങ്ങിലൂടെ 14 കിലോ ആണ് മോണിക്ക കുറച്ചത്. ഭാരം കുറയുന്നതിന് മുമ്പുള്ള ചിത്രങ്ങളും താരം ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. 82 കിലോ ഉണ്ടായിരുന്ന മോണിക്ക കൃത്യമായ ശരീരപരിശീലനത്തിലൂടെ ഭാരം 68 ആക്കി മാറ്റുകയായിരുന്നു ഇതിനകം തന്നെ മോണിക്കയെ പ്രശംസിച്ച് നിരവധി ആളുകളാണ് രംഗത്തുവന്നിട്ടുള്ളത്.

നടി കൂടിയാണ് ലാലിന്റെ മകള്‍ മോനിക്ക. ചാന്തുപൊട്ടില്‍ ശ്രദ്ധേയവേഷത്തില്‍ താരപുത്രി എത്തിയിരുന്നു. 2018 കിസ്മസ് ദിനത്തിലാണ് കുഞ്ഞതിഥികൂടി ലാലിന്റെ കുടുംബത്തിലേക്ക് എത്തിയത്. ആണ്‍കുഞ്ഞിനാണ് മോനിക്ക ജന്മം നല്‍കിയത്. മോണിക്ക തന്നെയാണ് കുഞ്ഞിന്റെ ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഭര്‍ത്താവ് അലനും കുഞ്ഞിന്റെ ചിത്രങ്ങള്‍ ഷെയര്‍ ചെയ്തിരുന്നു. താരകുടുംബത്തിന്റെ പുതിയ വിശേഷം ഏറ്റെടുത്തിരിക്കുകയാണ് ആരാധകരും

shortlink

Related Articles

Post Your Comments


Back to top button