CinemaGeneralLatest NewsMollywoodNEWS

കുരുപൊട്ടിയേ പറ്റൂ എന്ന് പറഞ്ഞ് നില്കുന്നവരോട് എനിക്ക് ഒന്നേ പറയാനുള്ളു, പോകാൻ പറ പറ്റങ്ങളോട് ; വിമർശനങ്ങളോടെ പ്രതികരിച്ച് സുരേഷ് ഗോപി

സിനിമ മേഖലയിൽ നിന്നും പിന്നീട് രാഷ്ട്രീയ രംഗത്തേക്ക് ചുവടുവച്ച സുരേഷ് ഗോപി രാജ്യസഭാംഗവുമായി. കാരുണ്യ പ്രവർത്തനങ്ങളും താരം നടത്തിയിരുന്നു.

സിനിമ നടനായും രാഷ്ട്രീയക്കാരനായും അവതാരകനായും തിളങ്ങി നിൽക്കുന്ന താരമാണ് സുരേഷ് ഗോപി. ബാലതാരമായി സിനിമയിലെത്തിയ നടൻ മോഹൻലാൽ നായകനായ രാജാവിന്റെ മകൻ എന്ന ചിത്രത്തിൽ വില്ലനായാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. ശേഷം കമ്മിഷണർ എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തോടെ സൂപ്പർ താരനിരയിലേയ്ക്ക് ഉയർന്നു.

സിനിമ മേഖലയിൽ നിന്നും പിന്നീട് രാഷ്ട്രീയ രംഗത്തേക്ക് ചുവടുവച്ച സുരേഷ് ഗോപി രാജ്യസഭാംഗവുമായി. കാരുണ്യ പ്രവർത്തനങ്ങളും താരം നടത്തിയിരുന്നു. എന്നാൽ, ഇതോടൊപ്പം​ സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ നിരവധി വിമർശനങ്ങളും ഉയർന്നിരുന്നു. എന്നാൽ തന്നെ പരിഹസിച്ചവരോട് നടന് ഒരു മറുപടിയേ പറയാനുള്ളൂ. പോകാൻ പറ പറ്റങ്ങളോട് എന്നുമാത്രം.  ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം പറയുന്നത്.

പരിഹസിച്ചവരോട് ഒന്നേ പറയാനുള്ളു,​ പോകാൻ പറ പറ്റങ്ങളോട് അത്രയേ ഉള്ളൂ. അതാണെന്റെ റിയാക്ഷൻ. അവരൊക്കെ വിമർശിക്കുമ്പോഴും സ്വയം ഒന്നാലോചിക്കണം താനെന്താണ് ചെയ്തിട്ടുള്ളത്?​ അവരോടുള്ള ഉത്തരം അതാണ്. അവരോടുള്ള താക്കീതുമതാണ്. ഞാൻ പിരിച്ചെടുത്ത് ഇതുവരെ ഒന്നും ചെയ്തിട്ടില്ല. ഞാൻ എന്റെ ഡിസ്പൻസേഷനിൽ നിന്നുണ്ടാക്കിയതാണ്. അത് എന്റെ ആക്ടറായിട്ടോ,​ ഒരു ആംഗർ ആയിട്ടോ,​ എന്റെ കുഞ്ഞുങ്ങൾക്കും സമ്പാദിച്ച് കൂട്ടിയതിന്നാണ്. ഇതൊന്നും പറയാനെനിക്ക് ഇഷ്ടമേ അല്ല. എങ്കിലും കുരുപൊട്ടിയേ പറ്റൂ എന്നുള്ള കുറച്ച് ആൾക്കാരുടെ കുരുവും കിണ്ടിയും ഒക്കെ പൊട്ടട്ടെ. നല്ലതാ സുരേഷ് ഗോപി പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button