CinemaLatest NewsMollywoodNEWS

പുതിയ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ച് അഹാന കൃഷ്ണന്‍

 

മലയാള സിനിമാലോകത്ത് അച്ഛന്റെ പാത പിന്‍തുടര്‍ന്ന് എത്തി ആരാധകരുടെ മുഴുവന്‍ സ്‌നേഹവും സ്വാന്തമാക്കിയ പ്രിയതാരമാണ് അഹാന കൃഷ്ണന്‍ ഒട്ടുമിക്കചിത്രങ്ങളിലൂടെ താരം പ്രേക്ഷക ശ്രദ്ധേയമായ കഥാപാത്രങ്ങള്‍ ആരാധകര്‍ക്ക് സമ്മാനിച്ചും താരത്തിന്റെയും കുടുംബത്തിന്റെയും വിശേഷങ്ങള്‍ പങ്കുവെച്ച് താരം എത്താറുണ്ട് എന്നാല്‍ താരത്തിന്റെ പുതിയ വിശേഷമാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. അഹാനയുടെതായി പുറത്തിറങ്ങിയ പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മാലിദ്വീപില്‍ അവധി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് നടി പങ്കുവെച്ചത്. ചിത്രങ്ങള്‍ക്കൊപ്പം ഒരു വീഡിയോയും നടി പങ്കുവെച്ചിട്ടുണ്ട്.താരത്തിന്റെ പുതിയ വിശേഷം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

ടൊവിനോ തോമസിന്റെ നായികയായി എത്തിയ ലൂക്ക എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വര്‍ഷം തിളങ്ങിയ താരമാണ് അഹാന കൃഷ്ണ.ചിത്രത്തില്‍ നിഹാരികയായി ശ്രദ്ധേയ പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഒരിടവേളയ്ക്ക് ശേഷം മലയാളത്തിലേക്ക് ശക്തമായ തിരിച്ചുവരവാണ് അഹാന നടത്തിയത്. ലൂക്കയ്ക്ക് പുറമെ പതിനെട്ടാം പടി എന്ന ചിത്രവും നടിയുടെതായി പുറത്തിറങ്ങിയിരുന്നു. സണ്ണി വെയ്ന്‍ നായകനാവുന്ന പിടികിട്ടാപ്പുളളിയാണ് അഹാനയുടെ എറ്റവും പുതിയ ചിത്രം. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാണ് അഹാന.

shortlink

Related Articles

Post Your Comments


Back to top button