CinemaGeneralLatest NewsMollywoodNEWS

മലയാളം എന്നൊരു ഭാഷയെക്കുറിച്ച് ഞാൻ കേട്ടിട്ടു പോലുമില്ലായിരുന്നു; വലിയ പെരുന്നാൾ നായിക പറയുന്നു

മുൻകൂട്ടി തീരുമാനിച്ചുള്ള വരവായിരുന്നില്ല മലയാള സിനിമയിലേക്ക്.

വലിയപെരുന്നാൾ എന്ന ചിത്രത്തിലൂടെ താരമായി മാറിയ നടിയാണ് ഹിമിക ബോസ്. എന്നാൽ സിനിമയിൽ അഭിനയിക്കാൻ വരുമ്പോൾ മലയാളം എന്നൊരു ഭാഷയുണ്ടെന്നേ താരത്തിന് അറിയില്ലായിരുന്നു എന്ന് പറയുകയാണ് കൊൽക്കത്ത സ്വദേശി കൂടിയായ ഹിമിക. ഇപ്പോഴിതാ തന്റയെ ആദ്യ മലയാള സിനിമയെക്കുറിച്ചും കേരളത്തെക്കുറിച്ചും സംസാരിക്കുകയാണ് താരം. മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം പറയുന്നത്.

മുൻകൂട്ടി തീരുമാനിച്ചുള്ള വരവായിരുന്നില്ല മലയാള സിനിമയിലേക്ക്. മുംബൈയിലെ ഒരു സുഹൃത്താണ് ഈ കഥാപാത്രം ചെയ്യാമോ എന്നു ചോദിക്കുന്നത്. കേന്ദ്ര കഥാപാത്രമാണെന്നും ഡാൻസിന് പ്രാധാന്യമുണ്ടെന്നും അറിഞ്ഞതോടെ പിന്നൊന്നും നോക്കിയില്ല. ഞാൻ കേരളത്തിലേക്ക് ആദ്യമായി വരുന്നതു തന്നെ ഈ സിനിമയുടെ ഷൂട്ടിങ്ങിനാണ് ഹിമിക പറയുന്നു.

വലിയപെരുന്നാളിൽ അഭിനയിക്കാൻ വരുമ്പോൾ ഭാഷ തന്നെയായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. സത്യസന്ധമായി പറഞ്ഞാൽ ഞാൻ ഇതിനു മുൻപ് മലയാളം എന്ന ഭാഷയെക്കുറിച്ചു കേട്ടിട്ടു പോലുമില്ല. എല്ലാ ദക്ഷിണേന്ത്യൻ ഭാഷയും എനിക്ക് ഒരുപോലെയായിരുന്നു. അതുകൊണ്ടുതന്നെ പതിവിലും കൂടുതൽ ശ്രമം അഭിനയത്തിനായി എടുക്കേണ്ടി വന്നു. ‘ഞ’ എന്ന അക്ഷരം പറയാൻ നല്ല പാടായിരുന്നു. ‘ഴ’ എനിക്കു പെട്ടെന്നു വഴങ്ങിക്കിട്ടി. അഭിനയത്തിനായി കേരളത്തിലുണ്ടായിരുന്ന 5 മാസത്തിൽ ഷൂട്ടിങ് ഇല്ലാത്ത സമയത്ത് കുറച്ചുനേരം ഞാൻ മലയാളം പഠനത്തിനായി നീക്കി വച്ചു ഹിമിക പറഞ്ഞു.
‘ഫിൽറ്റർ കോപ്പി’ എന്ന ഹിറ്റ് വെബ്സീരിസിലും ഹിമിക അഭിനയിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button