CinemaGeneralLatest NewsMollywoodNEWS

ശത്രുത മറന്ന് ഒന്നായി മിഖായേലും മാര്‍ക്കോയും ; ചിത്രത്തിന്റയെ ഒന്നാം വാര്‍ഷികം ആഘോഷിച്ച് ഉണ്ണി മുകുന്ദന്‍

ചിത്രത്തിന്‍റെ ഒന്നാം പിറന്നാള്‍ ദിനത്തില്‍ നിവിന്‍ പോളിയുമൊത്തുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍.

നിവിന്‍ പോളിയെ നായകനാക്കി ഹനീഫ് അദേനി സംവിധാനം ചെയ്ത ചിത്രമായിരുന്നു മിഖായേല്‍. സ്റ്റെെലിഷ് മാസ് ആക്ഷന്‍ ചിത്രമായ മിഖായേല്‍ തിയേറ്ററുകളിലെത്തിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികഞ്ഞിരിക്കുകയാണ്. ചിത്രത്തിന്‍റെ ഒന്നാം പിറന്നാള്‍ ദിനത്തില്‍ നിവിന്‍ പോളിയുമൊത്തുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍.

മിഖായേലില്‍ വില്ലന്‍ കഥാപാത്രമായെത്തിയത് ഉണ്ണി മുകുന്ദനായിരുന്നു. മാര്‍ക്കോ ജൂനിയറെന്ന സ്റ്റെെലന്‍ വില്ലനെ ഉണ്ണി ഗംഭീരമാക്കുകയായിരുന്നു. ചിത്രത്തിലെ ഉണ്ണി മുകുന്ദന്‍റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മാസ് ആക്ഷന്‍ രംഗങ്ങളിലും ഉണ്ണി മുകുന്ദന്‍ തകര്‍ത്തിരുന്നു.ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി ഒരു വര്‍ഷം തികയുമ്പോള്‍ നിവിനൊപ്പമുള്ള ചിത്രമാണ് ഉണ്ണി പങ്കുവച്ചിരിക്കുന്നത്. മാര്‍ക്കോയും മിഖായേലും എന്നു പറഞ്ഞാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്.

 

 

View this post on Instagram

 

Micheal and MarcoJr, chilling together ! One year of Mikhael ? @haneef_adeni bro we don’t a single pic together ? @nivinpaulyactor ??

A post shared by Unni Mukundan (@iamunnimukundan) on

അതേസമയം ഒരു പരാതിയും ഉണ്ണിയ്ക്കുണ്ട്. ചിത്രത്തിന്‍റെ സംവിധായകനായ ഹനീഫുമൊത്തുള്ള ചിത്രങ്ങളൊന്നുമില്ലെന്നതാണ് ഉണ്ണി മുകുന്ദന്‍റെ പരാതി. മഞ്ജിമ മോഹനായിരുന്നു മിഖായേലിലെ നായിക.

shortlink

Related Articles

Post Your Comments


Back to top button