CinemaLatest NewsMollywoodNEWS

മോഹന്‍ ലാലിനൊപ്പം തൃഷയും ആഘോഷമാക്കാന്‍ ആരാധകര്‍

 

ആരാധകരുടെ പ്രിയതാരം ലാലേട്ടനും തമിഴ് ലേഡി സൂപ്പര്‍ സ്റ്റാര്‍ തൃഷയും ഒരുമിച്ചെത്തുന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍ .ജീത്തു ജോസഫ് സംവിധാനത്തില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ‘റാംമിന്റെ ചിത്രീകരണത്തിന് ഇരുതാരങ്ങളും ഒരുമിച്ചെത്തുന്നത്. മാസ് സ്വഭാവമുള്ള ഈ ആക്ഷന്‍ ചിത്രത്തിന് നൂറോളം ദിവസങ്ങളാണ് മോഹന്‍ലാല്‍ നീക്കിവെച്ചിട്ടുള്ളത്. ആദ്യ ദിനം മുതല്‍ തന്നെ താരം സെറ്റില്‍ എത്തിയിട്ടുണ്ട്. നായികാ വേഷത്തില്‍ എത്തുന്ന തൃഷയും കഴിഞ്ഞ ദിവസം ചിത്രത്തിനൊപ്പം ചേര്‍ന്നു. ഏറെ പ്രാധാന്യമുള്ള ഒരു ഡോക്റ്ററുടെ വേഷത്തിലാണ് തൃഷ ചിത്രത്തില്‍ എത്തുന്നത്. അതേസമയം മമ്മൂട്ടി ചിത്രം മാമാങ്കത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നായിക പ്രാചി ടെഹ്ലാനും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ശസ്ത്രക്രിയയ്ക്കു ശേഷം കൈ പൂര്‍ണമായും ശരിയായിട്ടില്ലാത്തതിനാല്‍ മോഹന്‍ലാലിന്റെ കൈയില്‍ ചെറിയ കെട്ട് ഇപ്പോഴുമുണ്ട്. ഇത് സിനിമയില്‍ ഏതു തരത്തിലാണ് അവതരിപ്പിക്കുന്നത് എന്ന് വ്യക്തമല്ല.6 രാഷ്ട്രങ്ങളിലായാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് എന്നാണ് വിവരം. ഇസ്താംബൂള്‍, ലണ്ടന്‍,കെയ്റോ തുടങ്ങിയ രാഷ്ട്രങ്ങള്‍ ഷൂട്ടിംഗിനായി നിശ്ചയിച്ചിട്ടുണ്ട്. 2020 ഓണം റിലീസായി റാം തിയറ്ററുകളിലെത്തിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. വന്‍താരനിരയില്‍ ഒരുങ്ങുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍

shortlink

Related Articles

Post Your Comments


Back to top button