CinemaGeneralLatest NewsMollywoodNEWS

അന്ന് അമിതാഭ് ബച്ചന്റയെ നിര്‍ദ്ദേശം അനുസരിച്ചു , ഇന്ന് ട്വിറ്റര്‍ ഭരിച്ച് മോഹന്‍ലാല്‍

ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങിയത്.

സൂപ്പര്‍ സ്റ്റാര്‍ രജനികാന്ത്, ദളപതി വിജയ് എന്നിവര്‍ കഴിഞ്ഞാല്‍ തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും താരമൂല്യമുള്ള താരമാണ് മോഹന്‍ലാല്‍. ഇപ്പോഴിതാ ട്വിറ്ററിലും ആധിപത്യം ഉറപ്പിച്ച് മോഹന്‍ലാല്‍. കഴിഞ്ഞ ദിവസത്തോടെ ആറ് മില്യണ്‍ ഫോളോവേഴ്‌സിനെയാണ് മോഹന്‍ലാലിന് ലഭിച്ചത്.

ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനുമായി അടുത്ത സൗഹൃദം പുലര്‍ത്തുന്ന മോഹന്‍ലാല്‍ അദ്ദേഹത്തിന്റെ നിര്‍ദ്ദേശ പ്രകാരമാണ് ട്വിറ്റര്‍ അക്കൗണ്ട് തുടങ്ങിയത്. മോഹന്‍ലാലിന്റെ ട്വിറ്റര്‍ പ്രവേശം പ്രഖ്യാപിച്ച് അമിതാഭ് ബച്ചനും ട്വീറ്റ് ചെയ്തിരുന്നു.

തമിഴ് നടന്‍ ധനുഷും തെലുങ്ക് താരം മഹേഷ് ബാബുവുമാണ് തെന്നിന്ത്യയില്‍ മോഹന്‍ലാലിന് മുന്നില്‍ നില്‍ക്കുന്നത്. മലയാളത്തില്‍ ദുല്‍ഖര്‍ സല്‍മാനാണ് രണ്ടാം സ്ഥാനത്ത്.

shortlink

Related Articles

Post Your Comments


Back to top button