CinemaLatest NewsMollywoodNEWS

പുതിയ ഗെറ്റപ്പില്‍ ലാലേട്ടന്‍ ഒപ്പം താരമായി ദുര്‍ഗയും;ഏറ്റെടുത്ത് ആരാധകര്‍

 

പ്രേക്ഷകരുടെ പ്രിയതാരം മോഹന്‍ലാലിന്റെ ലുക്കാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലായിരിക്കുന്നത്. ദൃശ്യത്തിന് ശേഷം ജീത്തു ജോസഫും ലാലേട്ടനും ഒരുമിക്കുന്ന ചിത്രമാണ് റാം. റാമിലെ ലൊക്കേഷന്‍ ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. മോഹന്‍ലാലിന്റെ പുത്തന്‍ ഗെറ്റപ്പിലുള്ള ചിത്രങ്ങള്‍ ഏറെ ശ്രദ്ധേ നേടികൊണ്ടിരിക്കുകയാണ്.

നടി ദുര്‍ഗ്ഗ കൃഷ്ണയാണ് മോഹന്‍ലാലുമൊത്തുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രത്തില്‍ മോഹന്‍ലാലിനാണ് ഏറെ ശ്രദ്ധ കിട്ടുന്നത് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായാണ് ദുര്‍ഗ എത്തുന്നത്.ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്ന് നേരത്തേ പുറത്തു വന്നിരുന്നത് മോഹന്‍ലാലും ജീത്തു ജോസഫും നടന്നു നീങ്ങുന്ന ചിത്രങ്ങളായിരുന്നു. ഈ ചിത്രങ്ങള്‍ ഏറെ വൈറലായി മാറുകയും ചെയ്തിരുന്നു. ചിത്രത്തിലെ മോഹന്‍ലാലിന്റെ ഗെറ്റപ്പ് തന്നെയാണ് വലിയ ഹൈലൈറ്റായി ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. മുടി സ്പൈക്ക് ചെയ്ത്, അല്‍പ്പം താടിയുമൊക്കെയായിട്ടാണ് മോഹന്‍ലാല്‍ റാമായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ലുക്കില്‍ തന്നെ ഇന്റര്‍നാഷണല്‍ ലുക്കുണ്ടെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.വിവിധ രാജ്യങ്ങളിലായി ചിത്രീകരിക്കുന്ന വമ്പന്‍ ചിത്രമായാണ് റാം ഒരുക്കുന്നത്. മാസ് ആക്ഷന്‍ ചിത്രമായിരിക്കും ഇതെന്ന് മുന്‍പ് തന്നെ ജീത്തു ജോസഫ് വ്യക്തമാക്കിയിട്ടുണ്ട്.

തൃഷയാണ് ചിത്രത്തിലെ നായിക. തൃഷയുടെ രണ്ടാമത്തെ മലയാള ചിത്രം എന്ന സവിശേഷതയും ഈ ചിത്രത്തിനുണ്ട്. സിനിമയില്‍ ഡോക്ടറുടെ വേഷത്തിലാണ് തൃഷ എത്തുന്നത് .സൂപ്പര്‍ താരങ്ങള്‍ അണിനിരക്കുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button