CinemaGeneralMollywoodNEWS

മോഹന്‍ലാല്‍ അഭിനയിച്ച സീനുകള്‍ നീക്കം ചെയ്തു കൊണ്ടായിരുന്നു അണിയറ പ്രവര്‍ത്തകര്‍ മാതൃക കാട്ടിയത്!

ആല്‍ക്കഹോളിക്കായ നിരവധി കഥാപത്രങ്ങളെ മോഹന്‍ലാല്‍ വളരെ തന്മയതത്തോടെ സ്ക്രീനില്‍ അവതരിപ്പിച്ച് കയ്യടി നേടാറുണ്ട്

മോഹന്‍ലാല്‍ ഒരു കഥാപാത്രമായി മാറിയാല്‍ മലയാളികള്‍ക്ക് അത് മോഹന്‍ലാല്‍ തന്നെയാണോ എന്ന് കണ്ടെത്താന്‍ പ്രയാസമായിരിക്കും. അത്രത്തോളം സ്വാഭാവികമായി സിനിമയില്‍ തന്റെ കഥാപാത്രങ്ങളെ അടയാളപ്പെടുത്താറുള്ള മോഹന്‍ലാല്‍ മറ്റൊരു നടനും ചെയ്യാന്‍ സാധിക്കാത്ത നിരവധി കഥാപാത്രങ്ങള്‍ തന്റെതായ ശൈലിയില്‍ ഗംഭീരമാക്കിയിട്ടുണ്ട്. മോഹന്‍ലാലിന്‍റെ അഭിനയത്തിലെ ഒര്‍ജിനാലിറ്റി കണ്ട അണിയറപ്രവര്‍ത്തകര്‍ക്ക് ഒരു പ്രമുഖ ചിത്രത്തിലെ കുറെയധികം സീനുകള്‍ കട്ട് ചെയ്യേണ്ടി വന്നിട്ടുണ്ട്.

സംഭവം ഇങ്ങനെ

മദ്യപാനിയുടെ റോള്‍ മോഹന്‍ലാല്‍ അതിമനോഹരമായി സിനിമയില്‍ അഭിനയിച്ച് ഫലിപ്പിക്കാറുണ്ട്. ആല്‍ക്കഹോളിക്കായ നിരവധി കഥാപത്രങ്ങളെ മോഹന്‍ലാല്‍ വളരെ തന്മയതത്തോടെ സ്ക്രീനില്‍ അവതരിപ്പിച്ച് കയ്യടി നേടാറുണ്ട്, ആക്കൂട്ടത്തില്‍ ഏറ്റവും ഹിറ്റായ കഥാപത്രമാണ് ‘ഹലോ’ എന്ന ചിത്രത്തിലെ അഡ്വക്കേറ്റ് ശിവരാമന്‍. 2007-ല്‍ പുറത്തിറങ്ങിയ മോഹന്‍ലാലിന്‍റെ ഈ സൂപ്പര്‍ ഹിറ്റ് ചിത്രം സംവിധാനം ചെയ്തത് റാഫി മെക്കാര്‍ട്ടിന്‍ ടീമായിരുന്നു. സിനിമയില്‍ മോഹന്‍ലാല്‍ ഒട്ടേറെ രംഗങ്ങളില്‍ മദ്യപിക്കുന്ന സീനുകളുണ്ട്. ‘ഹലോ’യിലെ മദ്യപാന രംഗങ്ങള്‍ കണ്ടു യുവക്കാള്‍ വഴി തെറ്റുമെന്ന തോന്നലില്‍ ആ ചിത്രത്തിലെ ഒരുപാട് സീനുകള്‍ നീക്കം ചെയ്തിരുന്നു. ഇന്നും മോഹന്‍ലാല്‍ എന്ന താരം യുവാക്കളില്‍ അത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button