CinemaLatest NewsMollywoodNEWS

തങ്ങളുടെ പക്ഷപാതിത്വവും ഭയങ്ങളുമൊക്കെ കേരളത്തിന് പുറത്തുള്ളവരെപ്പോലെ മലയാളികള്‍ അംഗീകരിച്ച് കൊടുക്കില്ല ; പാര്‍വതി തിരുവോത്ത്.

കേരളം മറ്റെല്ലാത്തില്‍ നിന്നും വേര്‍പെട്ട് നില്‍ക്കുന്നു

.

മലയാളി പ്രേക്ഷകരുടെ ഉള്ളില്‍ വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ തിളങ്ങി നില്‍ക്കുന്ന താരമാണ് പാര്‍വതി സിനിമ എന്നതിനപ്പുറം രാഷ്ട്രയകാര്യങ്ങളും മറ്റും ഒരു ഭയവുമില്ലാതെ തുറന്ന് പറയുന്ന താരമാണ് പാര്‍വതി. സ്വന്തം നിലപാടുകള്‍ തുറന്ന് പറഞ്ഞതിനും താരത്തിന് വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്.പുതിയ തുറന്നു പറിയലുമായി എത്തിയിരിക്കുകയാണ് താരം. ഇസ്ലാമോഫോബിയ കേരളത്തിലുമുണ്ടെന്ന് താരം. തങ്ങളുടെ പക്ഷപാതിത്വവും ഭയങ്ങളുമൊക്കെ കേരളത്തിന് പുറത്തുള്ളവരെപ്പോലെ മലയാളികള്‍ അംഗീകരിച്ച് കൊടുക്കില്ല. കേരളത്തിലെ രാഷ്ട്രീയ സംവാദങ്ങളില്‍ അവയൊക്കെ മൂടുപടം അടിഞ്ഞാണ് പ്രത്യക്ഷപ്പെടാറെന്നും പാര്‍വതി പറഞ്ഞു.

കേന്ദ്ര സര്‍ക്കാരിനെതിരെ പ്രതികരിക്കുമ്പോള്‍ അനേകം മെസേജുകള്‍ തനിക്ക് ലഭിക്കാറുണ്ടെന്നും ഡല്‍ഹിയില്‍ നടക്കുന്ന കാര്യങ്ങളോടേ നിങ്ങള്‍ക്ക് താത്പര്യമുള്ളൂവെന്നും കേരളം മറ്റെല്ലാത്തില്‍ നിന്നും വേര്‍പെട്ട് നില്‍ക്കുന്നു എന്ന രീതിയിലാണ് ഈ മെസേജുകളെന്നും ഇസ്ലാമോഫോബിയ ഇവിടെയുമുണ്ടെന്ന് പലരും സമ്മതിച്ചുതരില്ല. പക്ഷേ അത് ഇവിടെയും ഉണ്ട് എന്നതാണ് സത്യം. അതിന്റെ അളവ് കൂടുതലുമാണ്.’ തന്നെ സംബന്ധിച്ച് ഇത്തരം ചിന്തകളൊക്കെ വ്യക്തിപരം കൂടിയാണെന്ന് പാര്‍വതി പറയുന്നു എന്തായാലും താരത്തിന്റെ പുതിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ ചര്‍ച്ചയായി ഇരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button