CinemaGeneralMollywoodNEWS

ഞാന്‍ തകര്‍ന്നു പോയ നിമിഷത്തില്‍ കൂടെയുണ്ടായിരുന്നത് സിഐ പോള്‍: പ്രിയദര്‍ശന്‍ പറയുന്നു

അന്ന് തനിക്ക് കരുത്തായി നിന്ന നടന്റെ പേര് പറഞ്ഞു കൊണ്ടാണ് പ്രിയദര്‍ശന്‍ തന്റെ ഭൂതകാല നിമിഷത്തിലെ അപൂര്‍വ അനുഭവം പങ്കിടുന്നത്

കുഞ്ഞാലി മരയ്ക്കാര്‍ എന്ന ചരിത്ര സിനിമയിലൂടെ മോളിവുഡില്‍ അത്ഭുതം രചിക്കാനുള്ള തയ്യാറെടുപ്പോടെ പ്രിയദര്‍ശന്‍ എത്തുമ്പോള്‍ താരത്തിന്റെ പുതിയ മേക്കിംഗ് വിസ്മയം കാണാന്‍ ആരാധകര്‍ അക്ഷമയോടെ കാത്തിരിക്കുകയാണ്. സിനിമ ജീവവായുവായി കൊണ്ട് നടക്കുന്ന പ്രിയദര്‍ശന്‍ തന്റെ പ്രതിസന്ധി കാല നിമിഷത്തെക്കുറിച്ച് ഒരു ഓര്‍മ്മ[പ്പെടുത്തല്‍ നടത്തുകയാണ് പ്രിയദര്‍ശന്‍ എന്ന സംവിധായകന് മലയാള സിനിമയില്‍ നിന്ന് വലിയ ഒരു തിരിച്ചടി നേരിട്ടിരുന്നു. അന്ന് തനിക്ക് കരുത്തായി നിന്ന നടന്റെ പേര് പറഞ്ഞു കൊണ്ടാണ് പ്രിയദര്‍ശന്‍ തന്റെ ഭൂതകാല നിമിഷത്തിലെ അപൂര്‍വ അനുഭവം പങ്കിടുന്നത്.

ഐവി ശശി സംവിധാനം ചെയ്ത ‘സിന്ദൂര സന്ധ്യക്ക് മൗനം’ എന്ന സിനിമയുടെ രചന നിര്‍വഹിച്ച പ്രിയദര്‍ശന്‍ തന്റെ പേര് സ്ക്രീനില്‍ വരുന്നതും നോക്കി കാത്തിരുന്നെങ്കിലും സ്ക്രീനില്‍ തിരക്കഥാകൃത്തെന്ന പ്രിയദര്‍ശന്റെ പേര് ടൈറ്റിലില്‍ ഉണ്ടായിരുന്നില്ല, മാനസികമായി തന്നെ ഉലച്ചു കളഞ്ഞ ആ നിമിഷത്തില്‍. നടന്‍ സിഐ പോളാണ് തനിക്ക് കരുത്തായതെന്നും പ്രിയദര്‍ശന്‍ ഓര്‍ക്കുന്നു.

‘സിന്ദൂര സന്ധ്യക്ക് മൗനം’ എന്ന സിനിമയുടെ കഥയുമായി ഐവി ശശിയെ പ്രിയദര്‍ശന്‍ സമീപിച്ചെങ്കിലും ടി ദാമോദരനുമായി ചേര്‍ന്ന് ആ സിനിമ പൂര്‍ത്തിയാക്കാനായിരുന്നു ഐവി ശശി ആഗ്രഹിച്ചത്,അങ്ങനെ പ്രിയദര്‍ശന്റെ തിരക്കഥ മാറ്റിവെച്ച് അതേ തീമില്‍ ടി ദാമോദരന്‍ സിനിമയുടെ തിരക്കഥ എഴുതുകയായിരുന്നു. സിനിമയില്‍ നിന്ന് തനിക്ക് നേരിട്ട ആദ്യത്തെ പ്രഹരമായിരുന്നു അതെന്നു പ്രിയദര്‍ശന്‍ അടുത്തിടെ നല്‍കിയ ഒരു ടിവി ചാനല്‍ അഭിമുഖ പരിപാടിയില്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button