CinemaHollywoodLatest NewsNEWS

‘ഗല്ലി ബോയ്’യെ പ്രകീര്‍ത്തിച്ച് മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ജോണ്ടി റോഡ്സ്

 

ബോളിവുഡിന്റെ പ്രിയതാരമാണ് രണ്‍വീര്‍ സിങ്ങ് നിരവധി ആരാധകരാണ് താരത്തിന് ഉള്ളത് .താരത്തിന്റെ ചിത്രങ്ങളെല്ലാം ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. താരത്തിന്റെ ഏറ്റവും വിജയം കുറിച്ച ചിത്രമായിരുന്നു 2019ല്‍ ഏറെ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയ ബോളിവുഡ് ചിത്രം ‘ഗല്ലി ബോയ്’. 2020 ഓസ്‌കറിലേക്ക് ഇന്ത്യയുടെ ഒഫീഷ്യല്‍ എന്‍ട്രി ആയി ഗല്ലി ബോയ് പോയിരുന്നു. പക്ഷെ അവസാന പട്ടികയില്‍ നിന്നും ഗല്ലി ബോയ്’ പുറത്താവുകയായിരുന്നു.

സോയ അക്തര്‍ സംവിധാനം നിര്‍വഹിച്ച ‘ഗല്ലി ബോയ്’ രണ്‍വീര്‍ സിങിന്റെ അഭിനയ ജീവിതത്തിലെ തന്നെ മികച്ച ഒരു ചിത്രമായ് മാറുകയായിരുന്നു.ഏറെ പ്രേക്ഷക നിരൂപക പ്രശംസകളും ചിത്രത്തിന് ലഭിച്ചിരുന്നു. ഇപ്പോഴിതാ ഈ ചിത്രം വീണ്ടും ചര്‍ച്ചചെയ്യപ്പെടുകയാണ്.

ഗല്ലി ബോയ്’യെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരിക്കുന്നത് മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം ജോണ്ടി റോഡ്സ് ആണ്. മുംബൈയിലെ തെരുവ് റാപ് ഗായകരെ കുറിച്ചും അവരുടെ ജീവിതങ്ങളെ കുറിച്ചുമാണ് ചിത്രം പറയുന്നത്. ബോളിവുഡില്‍ തന്നെ നിറഞ്ഞ കൈയ്യടിയായിരുന്നു ചിത്രം നേടിയത്.

shortlink

Related Articles

Post Your Comments


Back to top button