‘എനിക്ക് ഉറപ്പുണ്ടെടാ ഞാന്‍ അഭിനയിച്ച ആ സിനിമ നൂറ് കടക്കും’

അപ്പച്ചന്‍ ഒരു സിനിമയില്‍ അഭിനയിച്ചിട്ടു വരികയാടാ, റാംജിറാവു സ്പീക്കിംഗ് എന്നാണ് അതിന്റെ പേര്

ഇന്നസെന്റ് എന്ന നടന്‍റെ കരിയറില്‍ അദ്ദേഹത്തിന് ഏറ്റവും ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു  റാംജിറാവു സ്പീക്കിംഗ്. സിദ്ധിഖ് ലാല്‍ ടീം സ്വന്തന്ത്ര സംവിധായകരായി തുടക്കം കുറിച്ച  റാംജിറാവു സ്പീക്കിംഗ് എന്ന ചിത്രത്തില്‍ മാന്നാര്‍ മത്തായി എന്ന കഥാപാത്രത്തെയാണ് ഇന്നസെന്റ് അവതരിപ്പിച്ചത്. മുകേഷ് സായ്കുമാര്‍ എന്നിവര്‍ മുഖ്യകഥാപാത്രങ്ങളായി അഭിനയിച്ച ചിത്രം ബോക്സോഫീസില്‍ വലിയ വിജയം സ്വന്തമാക്കിയിരുന്നു. ചിത്രം ഇറങ്ങും മുന്‍പേ സിനിമയുടെ വിജയം പ്രവചിച്ചത് ഇന്നസെന്റ് ആയിരുന്നു.  ഇന്ന്സേന്റിലെ നടന് വലിയ ഇമേജ് നല്‍കിയ മാന്നാര്‍ മാത്തായിയുടെ പ്രേക്ഷക സ്വീകാര്യതയെക്കുറിച്ചും, സിനിമയുടെ മഹാ വിജയത്തെക്കുറിച്ചും ഇന്നസെന്റ് ആദ്യം പങ്കുവച്ചത് തന്റെ മകനോടാണ്. സിനിമ പൂര്‍ത്തിയാക്കിയ ശേഷം മകനെ കാണാന്‍ ഡോണ്‍ ബോസ്കോ സ്കൂളിലെത്തിയ ഇന്നസെന്റ് നിറ കണ്ണുകളോടെ മകനോട്‌ പറഞ്ഞു.

“അപ്പച്ചന്‍ ഒരു സിനിമയില്‍ അഭിനയിച്ചിട്ടു വരികയാടാ, റാംജിറാവു സ്പീക്കിംഗ് എന്നാണ് അതിന്റെ പേര് നാളെ അത് മലയാള സിനിമയുടെ ചരിത്രമാകും,എന്നായിരുന്നു മകനോടുള്ള ഇന്നസെന്റിന്റെ കമന്റ്. ആ ഓര്‍മകള്‍ ഇന്നും തന്റെ മകന്റെ മനസ്സിലുണ്ടെന്നും, സിനിമ ടിവിയില്‍ വരുമ്പോഴൊക്കെ അവന്‍ അത് തന്നോട് പറയാറുണ്ടെന്നും” ഇന്നസെന്റ് അടുത്തിടെ ഒരു ടെലിവിഷന്‍ ചാനലിനു നല്‍കിയ   അഭിമുഖത്തില്‍ പങ്കുവെച്ചു.

Share
Leave a Comment