GeneralKollywoodLatest NewsMovie GossipsNEWS

തമിഴ് ഹിറ്റ് സംവിധായകൻ അറ്റ്ലീ ചിത്രത്തിൽ നായകൻ ഷാരുഖ് ഖാൻ?

തമിഴ് സിനിമയിൽ ഹിറ്റുകളുടെ രാജകുമാരനാണ് അറ്റ്ലീ.  അറ്റ്ലി സംവിധാനം ചെയ്ത 4 ചിത്രങ്ങളും വൻ വിജയകുതിപ്പാണ് നടത്തിയത്.ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ അറ്റ്ലീയുടെ ചിത്രത്തിൽ നായകനാകുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. അതിനായുള്ള തയാറെടുപ്പുകൾ ആരംഭച്ചതായും അറിയാൻ കഴിഞ്ഞു. 

തമിഴ് സിനിമയിൽ ഹിറ്റുകളുടെ രാജകുമാരനാണ് അറ്റ്ലീ.  അറ്റ്ലി സംവിധാനം ചെയ്ത 4 ചിത്രങ്ങളും വൻ വിജയകുതിപ്പാണ് നടത്തിയത്. ദളപതി വിജയിയെ നായകനാക്കി അറ്റ്ലീ  സംവിധാനം നിർവഹിച്ച തെറി,മെർസൽ,  ബിഗിൽ എന്നീ ചിത്രങ്ങൾ വൻ വിജയമാണ് സമ്മാനിച്ചത്.  അറ്റ്ലീയുടെ പുതിയ ചിത്രത്തിനായി കാത്തിരിക്കുകയാണ് കോളിവുഡ്.

കാത്തിരിപ്പുകൾക്കിടയിൽ നിവധി വാർത്തകളാണ് കോളിവുഡിൽ പ്രചരിക്കുന്നത്. ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാൻ അറ്റ്ലീയുടെ ചിത്രത്തിൽ നായകനാകുന്നു എന്നതാണ് ഏറ്റവും പുതിയ വാർത്ത. അതിനായുള്ള തയാറെടുപ്പുകൾ ആരംഭച്ചതായും അറിയാൻ കഴിഞ്ഞു.

അറ്റ്ലീ ഒരു കഥ ഷാരൂഖിനോട് പറഞ്ഞുവെന്നും കഥയിൽ തൃപ്തനാകാതിരുന്ന ഷാരൂഖ്ഖാൻ സിനിമ ഉപേക്ഷിച്ചെന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ അറ്റ്ലീ പറഞ്ഞ കഥയിൽ കിംഗ് ഖാൻ ചെറിയ മാറ്റങ്ങൾ വരുത്തുകയാണ് ചെയ്തതെന്നും സിനിമ ഉപേക്ഷിച്ചിട്ടില്ല എന്നുമാണ് പുതുതായി കേൾക്കുന്നത്. അടുത്തിടെ ഷാരൂഖ് ഖാനുമായുള്ള ഒരു ചടങ്ങിൽ പങ്കെടുത്ത അറ്റ്ലി ഉടൻ തന്നെ ഷാരൂഖുമായി ചേർന്നുകൊണ്ട് ഒരു സിനിമ ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു. എന്തായാലും വാർത്ത വന്നതോട് കൂടി തമിഴ് സിനിമാപ്രേമികൾ വളരെ ആവേശത്തിലാണ്.

 

shortlink

Related Articles

Post Your Comments


Back to top button