CinemaLatest NewsMollywoodNEWS

പുതിയ ചര്‍ച്ചകളുമായി ബിഗ്‌ബോസ് കാര്യങ്ങള്‍ തുറന്ന് പറഞ്ഞ് മോഹന്‍ലാല്‍

 

മലയാളി പ്രേക്ഷകരുടെ പ്രിയ പരിപാടിയാണ് ബിഗ് ബോസ് പരിപാടിയുടെ വിശേഷങ്ങളെല്ലാം വളരെ വേഗത്തിലാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്.കഴിഞ്ഞ ദിവസം ബിഗ് ബോസിലെ ആദ്യ എലിമിനേഷന്‍ നടന്നിരുന്നു ആദ്യമായി ബിഗ് ഹൗസിലേക്കെത്തിയ മത്സരാര്‍ത്ഥിയായ രാജിനി ചാണ്ടിയായിരുന്നു പരിപാടിയില്‍ നിന്നും പുറത്തേക്ക് പോയത്. ബിഗ് ബോസില്‍ നിന്നും പുറത്ത് വരുന്നതില്‍ സന്തുഷ്ടയാണ് താനെന്നും എല്ലാവരുമായുള്ള അടുപ്പം നിലനിര്‍ത്താന്‍ ഈ സമയത്ത് തന്നെ പുറത്തേക്ക് വരുന്നതാണ് നല്ലതെന്നും താരം പറഞ്ഞിരുന്നു.

പുതിയ എലിമിനേഷന്‍ കാര്യങ്ങളുമായി മോഹന്‍ലാല്‍ എത്തിയിരുന്നു. 16 പേരാണ് ഇപ്പോള്‍ ബിഗ് ബോസിലുള്ളത്. ഓരോരുത്തരോടും നോമിനേഷനും അതിനുള്ള കാരണവും വ്യക്തമാക്കാനായി ബിഗ് ബോസ് ആവശ്യപ്പെട്ടിരുന്നു.ഇപ്പോള്‍ രണ്ടുപേരെ നോമിനേറ്റ് ചെയ്യാനാണ് ബിഗ് ബോസ് ആവശ്യപ്പെട്ടിട്ടുള്ളത്. വ്യക്തിപരമായ സംഭാവനകളൊന്നും കാണുന്നില്ലെന്ന വാദമാണ് രജിത് കുമാര്‍ ഉയര്‍ത്തിയിട്ടുള്ളത്. പബ്ലിക്കായി ഇങ്ങനെ ചെയ്യുമ്‌ബോള്‍ അത് തനിക്ക് വേദനിക്കുന്നുണ്ടെന്ന് പറഞ്ഞായിരുന്നു അലകസാന്‍ഡ്ര എത്തിയത്.

എന്തുണ്ടെങ്കിലും അതിന് മുന്നിലൊരു കോമാളിത്തരവുമായി മുന്നിലുണ്ടാവുമെന്നായിരുന്നു രേഷ്മ പറഞ്ഞത്. പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലെന്നായിരുന്നു പരീക്കുട്ടി പറഞ്ഞത്. ഇതിനിടയിലാണ് വ്യക്തമാ കാരണം പറയാനായി ബിഗ് ബോസ് പറഞ്ഞത്. അടുത്ത സുഹൃത്തിനെത്തന്നെ നോമിനേറ്റ് ചെയ്യേണ്ടി വരുന്നതിന്റെ സങ്കടത്തെക്കുറിച്ചായിരുന്നു ആര്‍ ജെ രഘു പറഞ്ഞത്. ആരൊക്കെയാണ് ഇത്തവണ നോമിനേഷന്‍ ലിസ്റ്റിലുള്ളതെന്ന കാര്യത്തെക്കുറിച്ച് മോഹന്‍ലാല്‍ വ്യക്തമാക്കുന്നുണ്ട്. ബിഗ് ബോസിന്റെ പുതിയ വിശേഷങ്ങളെക്കുറിച്ചറിയാന്‍ കാത്തിരിക്കുകയാണ് ആരാധകര്‍.

shortlink

Related Articles

Post Your Comments


Back to top button